ദോഹ: ലോകകപ്പിന്റെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയെ തോല്‍പ്പിച്ച നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഓറഞ്ചുപടയുടെ വിജയം. മെംഫിസ് ഡീപേ, ഡാലെ ബ്ലിന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവര്‍ നെതര്‍ലന്‍ഡ്സിനായി വലകുലുക്കിയപ്പോള്‍ അമേരിക്കയുടെ ആശ്വാസ ഗോള്‍ ഹാജി റൈറ്റ് സ്വന്തമാക്കി. ഇത് ഏഴാം തവണയാണ് ഓറഞ്ചുപട ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
പതിയെ തുടങ്ങിയ നെതര്‍ലന്‍ഡ്സിനെയാണ് മത്സരത്തില്‍ കാണാനായത്. മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ അവസരം സൃഷ്ടിച്ചത് അമേരിക്കയായിരുന്നു. ഡച്ചുപടയുടെ ഓഫ്സൈഡ് കെണി പൊളിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ മികച്ച ഷോട്ട് ഗോള്‍കീപ്പര്‍ നെപ്പോര്‍ട്ടിന്റെ ധൈര്യപൂര്‍വമുള്ള സേവ് തുടക്കത്തില്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഡച്ചുകാരെ രക്ഷിച്ചു.
എന്നാല്‍ പത്താം മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് തങ്ങളുടെ ക്ലാസ് തെളിയിച്ചു കൊണ്ടുള്ള ഗോളടിച്ച് കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. അമേരിക്കന്‍ താരങ്ങളെല്ലാം എതിര്‍പാളയത്തില്‍ നിന്ന ഉചിതമായ സമയത്ത് വണ്‍ടച്ച് പാസുകള്‍ക്കൊടുവില്‍ ഡെന്‍സല്‍ ഡംഫ്രിസ് നല്കിയ ക്രോസ് ഡീപേ അനായാസം വലയിലെത്തിക്കുകയായിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.