Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.

ദോഹ: ലോകമെമ്ബാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആവേശമായി ലയണല്‍ മെസിയും അര്‍ജന്‍റീനയും ലോകകപ്പ് ഫുട്‌ബോളിന്‍റെ ക്വാര്‍ട്ടറില്‍… ഖത്തര്‍ ലോകകപ്പിലെ രണ്ടാം പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ജയിച്ചുകയറിയത്.. സൂപ്പര്‍ താരം ലയണല്‍ മെസിയും യുവതാരം ജൂലിയന്‍ അല്‍വാരസും നേടിയ ഗോളുകളാണ് എട്ട് വര്‍ഷത്തിന് ശേഷം നീലപ്പടയ്‌ക്ക് ക്വാര്‍ട്ടറിലേക്കുള്ള വഴി തുറന്നത്.

മത്സരത്തിന്‍റെ അവസാന മിനിറ്റുകളില്‍ തളികയിലെന്ന പോലെ ലയണല്‍ മെസി വെച്ചു നല്‍കിയ അവസരങ്ങള്‍ ലൗറ്റാറോ മാര്‍ട്ടിനസ് നഷ്‌ടമാക്കിയില്ലായിരുന്നുവെങ്കില്‍ അര്‍ജന്‍റീനയുടെ വിജയം ഇതിലും മികച്ചതായേനേ.. സ്‌കോറര്‍മാര്‍ മാത്രമല്ല, അവസാന സെക്കന്‍ഡില്‍ ക്വോളിന്റെ ഒരു ഷോട്ട് തടഞ്ഞ ഗോളി മാര്‍ട്ടിനെസ് കൂടിയാണ് അര്‍ജന്റീനയുടെ ഹീറോ. അവസാന എട്ടില്‍ നെതര്‍ലന്‍ഡ്‌സാണ് നീലപ്പടയുടെ എതിരാളികള്‍.
പന്തടക്കത്തിലും പാസിങ്ങിലും അര്‍ജന്റീന മുന്നില്‍ നിന്ന ആദ്യ പകുതിയില്‍ മികച്ച ഫിസിക്കല്‍ ഗെയിമിലൂടെ ഓസീസും പോരാടി… 35 മിനിറ്റ് വരെ ഗോള്‍രഹിതമായി തുടര്‍ന്ന മത്സരത്തെ ചൂടുപ്പിടിച്ചത് ലയണല്‍ മെസിയുടെ സുന്ദരമായ ഫിനിഷാണ്. ആരാധകരെയും ഓസ്‌ട്രേലിയയെയും അമ്ബരിപ്പിച്ചുകൊണ്ടാണ് മെസി വലകുലുക്കിയത്.