ഖത്തർ : ലോകകപ്പിലെ പ്രിക്വാര്‍ട്ടര്‍ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഗോള്‍മഴയില്‍ മുക്കി ബ്രസീല്‍.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് കാനറിപക്ഷികള്‍ കൊറിയയെ നിലംപരിശാക്കിയത്. ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ നാല് ഗോളുകള്‍ നേടിയിരുന്നു. വിനിഷ്യസ് ജൂനിയര്‍, നെയ്മര്‍, റിച്ചാര്‍ളിസന്‍, ലൂകാസ് പക്വിറ്റെ എന്നിവരാണ് സ്കോറര്‍മാര്‍.
കളിയുടെ ഏഴാം മിനുട്ടിലാണ് ബ്രസീല്‍ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. സുന്ദരമായ ഷോട്ടിലൂടെ വിനിഷ്യസ് ജൂനിയര്‍ ആയിരുന്നു ഗോള്‍ നേടിയത്. 13ാം മിനുട്ടില്‍ പെനല്‍റ്റിയിലൂടെയാണ് നെയ്മര്‍ കൊറിയന്‍ വല ചലിപ്പിച്ചത്. 11ാം മിനുട്ടില്‍ കൊറിയയുടെ ജുംഗ് വൂ യൂംഗ് ആണ് പെനല്‍റ്റി വഴങ്ങിയത്. 29ാം മിനുട്ടിലായിരുന്നു റിച്ചാര്‍ളിസന്റെ ആവേശകരമായ ഗോള്‍ പിറന്നത്. 36ാം മിനുട്ടില്‍ ലൂകാസിന്റെ വക നാലാം ഗോളും കൊറിയന്‍ വലയിലെത്തി.
ആദ്യ പകുതിയെ അപേക്ഷിച്ച് വിരസമായിരുന്നു രണ്ടാം പകുതി. അവസരങ്ങള്‍ കൈക്കുമ്ബിളിലെത്തിയിട്ടും മുതലാക്കാന്‍ ബ്രസീലിന് സാധിച്ചില്ല. കൊറിയയുടെ മുന്നേറ്റങ്ങള്‍ ബ്രസീലിയന്‍ പ്രതിരോധ മതിലില്‍ തട്ടിയുടകയും ചെയ്തു. അതേസമയം, ദക്ഷിണ കൊറിയ ആശ്വാസ ഗോള്‍ നേടിയത് രണ്ടാം പകുതിയിലാണ്.
76ാം മിനുട്ടില്‍ പെയ്ക് സ്യൂംഗ് ഹോ ആണ് അത്യുഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ ബ്രസീലിയന്‍ പ്രതിരോധ മറ മറികടന്ന് ഗോളടിച്ചത്. സെറ്റ് പീസിനെ തുടര്‍ന്നുള്ള ബോളാണ് ഗോളായത്. ഇതോടെ ദക്ഷിണ കൊറിയ ലോകകപ്പില്‍ നിന്ന് പുറത്തായി. ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളികള്‍.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.
ഓറഞ്ച് തിരയിളക്കത്തിൽ അമേരിക്ക മുട്ടുകുത്തി.