ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ തേരോട്ടം .കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. അകൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി.തുടര്‍ച്ചയായി ഏഴാം തവണയും ഗുജറാത്തില്‍ അധികാരമുറപ്പിച്ച് ബിജെപി. 1967 ല്‍ മൂന്നാം നിയമസഭയില്‍ വെറും ഒരു സീറ്റ് നേടിയാണ് ആര്‍എസ്എസിന്റെ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനസംഘ് സാന്നിധ്യം ഉറപ്പിച്ചത്.
പിന്നീട് നടന്ന മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഭാരതീയ ജനസംഘിന് പ്രാധിനിത്യമുണ്ടായിരുന്നു. 1980 -ലാണ് സംസ്ഥാന ഭരണത്തില്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി സാന്നിധ്യമറിയിക്കുന്നത്. അന്നത്തെ ആറാം നിയമസഭയില്‍ 182 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിക്ക് നേടാനായത് വെറും 9 സീറ്റ്. പിന്നീടിങ്ങോട്ട് ബിജെപി ഓരോ അടിവച്ച് മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.
1985 ല്‍ ഏഴാം നിയമസഭയില്‍ ബിജെപി നിലയല്‍പ്പം മെച്ചപ്പെടുത്തി, 11 സീറ്റ് നേടി. എന്നാല്‍ തുടര്‍ന്നുള്ള വെറും അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സംസ്ഥാനത്തെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നു. 1990 ല്‍ സംസ്ഥാനത്ത് എട്ടാം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ ബിജെപി സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളിലൊന്നായി സാന്നിധ്യമറിയിച്ചു. 182 നിയമസഭാ മണ്ഡലങ്ങളില്‍ 67 ഉം ബിജെപി സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ആറ് തവണയും സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് ആദ്യമായി മൂന്നാം സ്ഥാനത്തായി. ജനതാദള്‍ സംസ്ഥാനത്ത് ആദ്യമായി 70 സീറ്റ് നേടി അധികാരത്തിലെത്തിയ വര്‍ഷം കൂടിയായിരുന്നു 1990. തൊട്ടടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍, 1995 ല്‍ ബിജെപി ചരിത്രത്തിലാദ്യമായി ഗുജറാത്തിന്റെ അധികാരം കൈയാളി. ഒമ്ബതാം നിയമസഭയില്‍ 182 ല്‍ 121 സീറ്റും പിടിച്ചെടുത്താണ് ബിജെപി സംസ്ഥാനത്തിന്റെ അധികാരത്തിലെത്തിയത്. 1940 മുതല്‍ ആര്‍എസ്എസ് സഹയാത്രികനായിരുന്ന കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി അധികാരം ഉറപ്പിച്ചത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1998 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴും കേശുഭായി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടതും 117 സീറ്റുമായി അധികാരം നിലനിര്‍ത്തിയതും.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വെല്ലുവിളിയായേക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിരുന്ന വിമതരെ വരെ പിന്തള്ളിയാണ് ബിജെപി ഏകപക്ഷീയമായ വിജയത്തിലേക്ക് കുതിച്ചത്. ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്ബോള്‍ തന്നെ ഗുജറാത്തില്‍ വിമതര്‍ മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ബിജെപി ലീഡ് ചെയ്യുകയായിരുന്നു.
2001 ല്‍ കേശുഭായി പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തി നരേന്ദ്ര മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. 2002 ല്‍ സംസ്ഥാനം പതിനൊന്നാമത് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ സീറ്റ് നേട്ടവുമായി ബിജെപി മൂന്നാമതും അധികാരം നിലനിര്‍ത്തി. മാത്രമല്ല 1967 ന് ശേഷം ആദ്യമായി സംസ്ഥാനത്ത് ഒരു മുഖ്യമന്ത്രി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. ഗുജറാത്ത് കണ്ട ഏറ്റവും ക്രൂരമായ കലാപത്തിന് ( ഫെബ്രുവരി 27 ) പിന്നാലെ നടന്നെ തെരഞ്ഞെടുപ്പില്‍ (ജൂലൈ) സംസ്ഥാനത്ത് അതുവരെ ബിജെപിക്ക് ലഭിച്ചിരുന്നതില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയാണ് (127 സീറ്റ്) ബിജെപി അധികാരം ഉറപ്പിച്ചത്. തുടര്‍ന്ന് 2007 ല്‍ പന്ത്രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരം (117 സീറ്റ്) നിലനിര്‍ത്തി. 2012 ല്‍ പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിലും 115 സീറ്റ് നേടി ബിജെപി അധികാരത്തില്‍ തുടര്‍ന്നു. പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി 100 താഴെ സീറ്റ് (99 സീറ്റ്) ലഭിച്ചെങ്കിലും ആറാം തവണയും അധികാരം നിലനിര്‍ത്തി. ഒടുവില്‍ 2022 ല്‍ പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി വിജയം ആവര്‍ത്തിക്കുകയാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.