ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് ബിജെപി. അല്പസമയത്തിനകം ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ അറിയിച്ചു.ആകെയുള്ള 68 സീറ്റില്‍ 39 സീറ്റുകളും നേടി കോണ്‍ഗ്രസ് ജയമുറപ്പിച്ചതിന് പിന്നാലെയാണ് ഠാക്കൂര്‍ രാജി പ്രഖ്യാപിച്ചത്.
26 സീറ്റില്‍ ബിജെപിയും 4 സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു. എക്സിറ്റ് പോളുകള്‍ ശരിവയ്ക്കുന്ന ഫലസൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ഹിമാചലില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ലീഡ് പിടിക്കുന്നത് തുടര്‍ന്നു.
4 സീറ്റുകളില്‍ സ്വതന്ത്രര്‍ മുന്നിലെത്തിയ ഘട്ടത്തില്‍ ഇവരെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാന്‍ ബിജെപി കരുക്കള്‍ നീക്കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി.
ബിജെപി, കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നതിനുള്ള സാധ്യത മുന്നില്‍കണ്ട് പാര്‍ട്ടി മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇവരെ രാജസ്ഥാനിലേക്ക് മാറ്റും. ഒരു കക്ഷിക്കും തുടർ ഭരണം കൊടുക്കാൻ മടി കാണിക്കുന്ന ഹിമാലയ സംസ്ഥാനം ഇത്തവണയും മാറി ചിന്തിച്ചു. ആപ്പിൾ കർഷകരോഷവും വിമത ശല്യവും ബി ജെ പി യുടെ വിജയത്തിന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. എങ്ങും തിരിച്ചടി നേരിടുന്ന കോൺഗ്രസിന് വലിയ ആശ്യാസമാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.