ഖത്തർ: പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്രസീലിനെ പൂട്ടിയതോടെ ക്രൊയേഷ്യ ഖത്തര്‍ ലോകകപ്പിലെ സെമിയില്‍ പ്രവേശിച്ചു.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നാണ് ക്രൊയേഷ്യ ബ്രസീലിനെ തകര്‍ത്തത്.
പെനാല്‍റ്റി ഷൂട്ടൗട്ടിലെ ആദ്യ അവസരം തന്നെ ബ്രസീല്‍ കളഞ്ഞുകുളിച്ചു. ആദ്യ ക്വിക്ക് എടുക്കാനെത്തിയ റോഡ്രിഗോയാണ് ക്രൊയേഷ്യന്‍ ഗോളിയുടെ പ്രത്യാക്രമണത്തിന് ഗോള്‍ നേടാനാകാതെ മടങ്ങിയത്
ക്രൊയേഷ്യയ്ക്ക് വേണ്ടി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്വിക്ക് എടുക്കാനെത്തിയ നിക്കോള വ്ളാസിച്ച്, ലോവ്രോ മാജെര്‍, ലൂക്ക മോഡ്രിച്ച്, മിസ്ലാവ് ഓഴ്സിച്ച് എന്നീ നാലു പേരും വല കുലുക്കി. ബ്രസീലിന് വേണ്ടി പെഡ്രോയും, കാസെമിറോയും ഷൂട്ടൗട്ടില്‍ ഗോളുകള്‍ നേടിയെങ്കിലും, മാര്‍ക്യുനോസിന്റെ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയതോടെ ക്രൊയേഷ്യ വിജയം നേടുകയായിരുന്നു.
നേരത്തെ റെഗുലര്‍ ടൈമില്‍ ഇരുടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിലെ അവസാന നിമിഷത്തില്‍ നെയ്മര്‍ നേടിയ ഗോളില്‍ ബ്രസീല്‍ വിജയം ഉറപ്പിച്ചിരുന്നു.
എന്നാല്‍ 116-ാം മിനിറ്റില്‍ ബ്രൂണോ പെട്കോവിച്ച് നേടിയ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. നിരവധി തവണ ബ്രസീല്‍ ഗോളവസരങ്ങള്‍ തുറന്നിരുന്നെങ്കിലും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക്ക് ലിവകോവിച്ചിന്റെ തകര്‍പ്പന്‍ പ്രകടനത്തിന് മുന്നില്‍ അതെല്ലാം തകര്‍ന്നടിയുകയായിരുന്നു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.
ഓറഞ്ച് തിരയിളക്കത്തിൽ അമേരിക്ക മുട്ടുകുത്തി.