Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കാശ്മീരിൽ തീവ്രവാദ പ്രവർത്തനം കുറഞ്ഞു; കൊന്നു തള്ളിയത് 44 മുൻ നിരക്കാരെ .

ശ്രീനഗർ:ജമ്മു കാശ്മീരില്‍ ഇനി തീവ്രവാദികളുടെ ഉയര്‍ന്ന കമാന്‍ഡര്‍മാര്‍ ആരും അവശേഷിക്കുന്നില്ലെന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ജമ്മു കാശ്മീര്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ്.

യുവാക്കള്‍ ഉള്‍പ്പടെയുള്ള നാട്ടുകാരുടെ പിന്തുണയാല്‍ ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഈ വര്‍ഷം മാത്രം 44 മുന്‍നിര കമാന്‍ഡര്‍മാരെ വധിച്ചു. ജമ്മുവിലെ ഒരു ജില്ലയൊഴികെ ബാക്കി എല്ലാ ജില്ലകളില്‍ നിന്നും തീവ്രവാദികളെ തുടച്ചു നീക്കിയതായും ഡി ജി പി പറഞ്ഞു. ഇനി ശേഷിക്കുന്ന ജില്ലയില്‍ മൂന്ന് നാല് തീവ്രവാദികളാണുള്ളത്. അവിടെയും നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.