ഖത്തർ: ആഫ്രിക്കന്‍ കരുത്തുമായി എത്തിയ മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍. ഏകപക്ഷീയമായ രണ്ട് ഗോളിനായിരുന്നു ഫ്രഞ്ച് പടയുടെ വിജയം.തിയോ ഹെര്‍ണാണ്ടസ്, കോളോ മുവാനി എന്നിവര്‍ ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു.
മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ തന്നെ മൊറോക്കന്‍ ഗോള്‍വല കുലുക്കാന്‍ ഫ്രാന്‍സിന് സാധിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ലഭിച്ച ബോള്‍ ഉഗ്രന്‍ ആക്രോബാറ്റിക് ഇടങ്കാലനടിയില്‍ തിയോ ഹെര്‍ണാണ്ടസ് ആണ് ഗോളാക്കിയത്. 79ാം മിനുട്ടില്‍ റണ്ടല്‍ കൊളോ മുവാനിയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ നേടിയത്. സൂപ്പര്‍സബായി എത്തിയയുടനെയായിരുന്നു ഈ ഗോള്‍.
പകരക്കാരനായി കളത്തിലിറങ്ങി 44-ാം സെക്കന്‍ഡിലാണ് മുവാനിയുടെ അതിവേഗ ഗോള്‍. എംബാപ്പെയാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളിനും വഴിയൊരുക്കിയത്. മൊറോക്കോ ബോക്സിനുള്ളില്‍ എംബപ്പെ നടത്തിയ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ പന്തു ലഭിച്ച മുവാനി അനായാസം പന്ത് വലയിലാക്കുകയായിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിലും പ്രിക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും പ്രകടിപ്പിച്ച പോരാട്ടവീര്യം ഒട്ടുംചോരാതെ സെമിയിലും ആഫ്രിക്കന്‍ സിംഹങ്ങള്‍ പ്രകടിപ്പിച്ചു.
ഫ്രഞ്ച് പടയുടെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. വരുന്ന ഞായറാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
മെസി ; അർജന്റീന ; ലോക കപ്പ് .
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.
ഓറഞ്ച് തിരയിളക്കത്തിൽ അമേരിക്ക മുട്ടുകുത്തി.