Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.

കൊച്ചി: കള്ളപ്പണക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്‍റെ 1.62 കോടി രൂപയുടെ സ്വത്ത് വകകള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി.സൂരജിന്‍റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്. ഇതുവരെ സൂരജിന്‍റെ 10.43 കോടി രൂപയുടെ സ്വത്ത് വകകളാണ് ഇഡി കണ്ടുകെട്ടിയത്.

പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് വിവിധ ഘട്ടങ്ങളിലായി വന്‍തോതില്‍ അനധികൃത സ്വത്ത് സമ്ബാദിച്ച എന്നാണ് കണ്ടെത്തല്‍. അനധികൃത സ്വത്ത് സാമ്ബദന കേസില്‍ എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.