ഡല്‍ഹി: ശബരിമല യുവതീ പ്രവേശന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് കേരളസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.രഹ്ന ഫാത്തിമ പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സംസ്ഥാന സര്‍ക്കാരിനായി സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് ആണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ രഹ്ന ഫാത്തിമ വീണ്ടും പ്രചരിപ്പിച്ചു. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ താന്‍ ശബരിമലക്ക് പോകുന്നുവെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ചുകൊണ്ടുള്ള ചിത്രം രഹ്ന ഫാത്തിമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ പത്തനംതിട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ രഹനയെ അറസ്റ്റ് ചെയ്തെങ്കിലും ഹൈക്കോടതി ജാമ്യം നല്കി.
അന്‍പതിനായിരം രൂപയുടെ ആള് ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥന് വിളിപ്പിക്കുമ്ബോള്‍ ഹാജരാകണം, കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണ് രഹ്നയ്ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ ഈ വ്യവസ്ഥകള്‍ പലതവണ രഹ്ന ഫാത്തിമ ലംഘിച്ചുവെന്നാണ് സംസ്ഥാനം നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.