ഖത്തർ: ഫിഫ ലോകകപ് ഫുട്ബോള്‍ കിരീടം അര്‍ജന്റീനയ്ക്ക്. തുടര്‍ച്ചയായ രണ്ടാം ലോകകപ് എന്ന മോഹവുമായി വന്ന ഫ്രാന്‍സിനെ വാശിയേറിയ മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 4 – 2 ന് തോല്പിച്ചാണ് മെസിയും സംഘവും 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടത്.ഖത്വറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീനയും ഫ്രാന്‍സും കലാശപ്പോരിനിറങ്ങിയത്. എന്നാല്‍ അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഫ്രാന്‍സിന്റെ സ്വപ്നങ്ങള്‍ പൊലിയുന്നതാണ് കണ്ടത്.
23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു അര്‍ജന്റീനയുടെ ആദ്യ ഗോള്‍. ലയണല്‍ മെസി അര്‍ജന്റീനയെ 1-0ന് മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്സില്‍ ഫ്രാന്‍സിന്റെ ഔസ്മാന്‍ ഡെംബലെ അര്‍ജന്റീനയുടെ എയ്ഞ്ചല്‍ ഡി മരിയയെ വീഴ്ത്തി. പിഴവ് കണ്ട് റഫറി അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി നല്കി. മെസി ഒരു പിഴവും വരുത്താതെ പന്ത് നേരെ ഗോള്‍പോസ്റ്റിലേക്ക് പായിച്ചു. 36-ാം മിനിറ്റില്‍ എയ്ഞ്ചല്‍ ഡി മരിയ ലീഡ് ഉയര്‍ത്തി. മെസി പന്ത് മക്അലിസ്റ്ററിന് കൈമാറി. മക്അലിസ്റ്റര്‍ പന്ത് ഡി മരിയയ്ക്ക് കൈമാറി. ഡി മരിയ ഒരു പിഴവും വരുത്താതെ ഗോള്‍വല ചലിപ്പിച്ചു.
ആദ്യ പകുതിയില്‍ പിന്നിലായെങ്കിലും മത്സരത്തില്‍ തിരിച്ചെത്തിയ ഫ്രാന്‍സ് തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ നേടി. 80-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിന്റെ യുവതാരം കൈലിയന്‍ എംബാപ്പെയാണ് ആദ്യ ഗോള്‍ നേടിയത്. തൊട്ടടുത്ത മിനിറ്റില്‍ തന്നെ രണ്ടാം ഗോളും നേടി മത്സരം സമനിലയിലാക്കി. മുഴുവന്‍ സമയത്ത് സമനിലയിലായ മത്സരത്തില്‍ അധികസമയത്തിന്റെ രണ്ടാം പകുതിയില്‍ ലയണല്‍ മെസി മിന്നുന്ന ഗോള്‍ നേടി. 108-ാം മിനിറ്റില്‍ പന്ത് ഗോള്‍പോസ്റ്റില്‍ എത്തിച്ചപ്പോള്‍ എങ്ങും ആര്‍പ്പുവിളികള്‍.
118-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി കൈലിയന്‍ എംബാപ്പെ ഫ്രാന്‍സിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അധിക സമയത്തും സമനിലയിലായതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മൂന്നാം തവണയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ചാമ്ബ്യനെ തീരുമാനിക്കുന്നത്. നേരത്തെ 1994-ല്‍ ബ്രസീലും 2006-ല്‍ ഇറ്റലിയും കിരീടം നേടിയിരുന്നു.
36 വര്‍ഷം മുന്‍പ് മെക്സികോയില്‍ വച്ച് ഡിയേഗോ മറഡോണ എന്ന ഇതിഹാസം കയ്യിലേന്തിയ കിരീടം ഒടുവില്‍ മറ്റൊരു ഇതിഹാസം ഖത്വറില്‍ ഏറ്റുവാങ്ങുമ്ബോള്‍ ചരിത്രത്തിലെ അവിസ്മരണീയ നിമിഷമായി മാറി അത്. അര്‍ജന്റീനയ്ക്കൊരു കിരീടം എന്നതിനൊപ്പം മെസിക്കൊരു ലോകകിരീടം എന്ന ആരാധകരുടെ സ്വപ്നവും പൂര്‍ത്തീകരിച്ചു. ഉജ്വല ഫോമില്‍ കളിക്കുന്ന മെസിയെയാണ് ഖത്വറില്‍ കാണാന്‍ കഴിഞ്ഞത്. മൈതാനത്തിനകത്തും പുറത്തും മെസി ടീമിനെ നയിച്ചു.
ഏതാണ്ടെല്ലോ കിരീടവും സ്വന്തമാക്കിയ മെസിക്ക് ലോകകപ് കിരീടം മാത്രം സ്വപ്നമായിരുന്നു. ഇനി അഭിമാന പൂര്‍വം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങാം. ഇതിന് മുമ്ബുള്ള അര്‍ജന്റീനയുടെ കിരീട നേട്ടങ്ങള്‍ 1978ല്‍ സ്വന്തം നാട്ടിലും 1986ല്‍ മെക്സികോയിലും ആയിരുന്നു. അതിനു ശേഷം പലകുറി കിരീടം അര്‍ജന്റീനയെ കൊതിപ്പിച്ചു കടന്നുകളഞ്ഞു. 2014 ല്‍ അര്‍ജന്റീന ലോകകപ് ഫൈനലില്‍ എത്തിയെങ്കിലും ജര്‍മനിക്കെതിരെ പരാജയപ്പെട്ടു. ഒടുവില്‍ ഫുട്ബോളിന്റെ രാജാക്കന്മാര് തങ്ങളാണെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റീന.
2018ല്‍ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തില്‍ കയ്യിലെടുത്ത ട്രോഫിയാണ് ഫ്രാന്‍സ് കൈവിട്ടത്. കാല് നൂറ്റാണ്ടിനിടെ മൂന്നാം കിരീടമെന്ന ഫ്രഞ്ച് ടീമിന്റെ ആഗ്രഹങ്ങള്‍ പൊലിഞ്ഞു. 2018ന് മുന്‍പ് 1998ല്‍ സ്വന്തം നാട്ടില്‍ നടന്ന ചാംപ്യന്‍ഷിപിലാണ് ഫ്രാന്‍സ് ജേതാക്കളായത്. 23 വയസ് മാത്രമുള്ള കൈലിയന്‍ എംബാപ്പെയുടെ ചിറകിലേറിയാണ് ഫ്രാന്‍സ് ഫൈനലിലെത്തിയത്. ലോകകപില്‍ എട്ട് ഗോളുകളുമായി ടോപ് സ്കോററായ എംബാപ്പെ, തോല്‍വിക്കിടയിലും അഭിമാനമായി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പെലെ അന്തരിച്ചു.
ഗോൾഡൻ ബൂട്ട് എംബാപ്പെക്ക്.
അർജന്റീന ഫാൻസ് രഹസ്യം പുറത്ത് പറഞ്ഞ് ഇ പി ജയരാജൻ.
ഫ്രാൻസ് ഫൈനലിൽ .
ഏകപക്ഷീയം; ക്രൊയേഷ്യയെ കെട്ടുകെട്ടിച്ച് ബ്രസീൽ .
ഫ്രഞ്ച് കരുത്തിൽ തകർന്ന് ഇംഗ്ലീഷ് പട.
ചരിത്രം കുറിച്ച് മൊറാക്കോ ; തകർത്തത് മുൻ വിധികളെ .
മഞ്ഞപ്പടക്ക് മടങ്ങാം; ക്രൊയേഷ്യ സെമിയിൽ .
ദക്ഷിണ കൊറിയക്ക് കനത്ത പരാജയം: തിരമാലയായി ബ്രസീൽ .
പോളണ്ടിനെ തകർത്ത് ഫ്രാൻസ്.
എട്ടു വർഷത്തിന് ശേഷം നീലപ്പട ക്വാർട്ടറിലേക്ക്.
ഓറഞ്ച് തിരയിളക്കത്തിൽ അമേരിക്ക മുട്ടുകുത്തി.