ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രസിദ്ധീകരിച്ചതിന് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് 97 കോടി രൂപ തിരിച്ചു പിടിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ.സക്സേന നിര്‍ദ്ദേശം നല്കി. ഇത് സംബന്ധിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം മുമ്ബ് ഡയറക്ടറേറ്റ് ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡി.ഐ.പി) നല്കിയ നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ആപ്പ് ലംഘിച്ചതായി ഗവര്‍ണര്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ 2015ലെ ഉത്തരവില്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പൊതുഫണ്ട് സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതനുമ്ബരിച്ച് സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം വിലയിരുത്താന്‍ 2016ലാണ് ഡല്‍ഹി ഡയറക്ടറേറ്റ് ഒഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി രൂപീകരിച്ചത്.
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് 97,14,69,137 രൂപയുടെ പരസ്യങ്ങളാണ് എ.എ.പി മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതെന്ന് ഡി.ഐ.പി വ്യക്തമാക്കി. ഇതില്‍ 42.26 കോടി രൂപ ഡി.ഐ.പി ഇതിനകം മാദ്ധ്യമങ്ങള്‍ക്ക് നല്കി. 54.87 കോടി വിതരണം ചെയ്യാനുമുണ്ടെന്നും ഡി.ഐ.പി വ്യക്തമാക്കി.
42.26 കോടി രൂപ ഉടന്‍ അടയ്ക്കണമെന്നും 54.87 കോടി രൂപ 30 ദിവസത്തിനകം പരസ്യ ഏജന്‍സികള്‍ക്കോ മാദ്ധ്യമങ്ങള്‍ക്കോ നേരിട്ട് നല്‍കണമെന്നും 2017ലാണ് എ.എ.പിയോട് ഡി.ഐ.പി നിര്‍ദ്ദേശിച്ചത്. എന്നാല്‍ അഞ്ച് വര്‍ഷവും എട്ട് മാസവും പിന്നിട്ടിട്ടും ഡി.ഐ.പി ഉത്തരവ് എ.എ.പി പാലിച്ചില്ല. ഇത് രാഷ്ട്രീയ പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്നും ജുഡിഷ്യറിയെ അവഹേളിക്കുന്ന നടപടിയാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 97 കോടി രൂപ തിരിച്ചു പിടിക്കാന്‍ ചീഫ് സെക്രട്ടറിയോട് ഉത്തരവിടാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് എ.എ.പി വ്യക്തമാക്കി. ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് എ.എ.പി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോര്പ്പറേഷന് ഭരണം നഷ്ടമായ ബി.ജെ.പിയുടെ നിര്‍ദ്ദേശമനുസരിച്ച് ഗവര്‍ണര്‍ നടപടി സ്വീകരിക്കുകയാണെന്നും ഭരദ്വാജ് പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.