ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായ ചൈനയില്‍ സ്ഥിതിഗതികള്‍ ഗുരുതരം. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ദിനംപ്രതി നിരവധി പേരാണ് മരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.അതേസമയം രോഗവ്യാപനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ ചൈനീസ് ഭരണകൂടം മറച്ചുവയ്ക്കുകയാണ്. അതേസമയം, സര്‍ക്കാരിന്റെ സീറോ കൊവിഡ് നയവും ലോക്ക്ഡൗണ്‍ വ്യവസ്ഥകളും പിന്‍വലിച്ചാല്‍ ചൈനയില്‍ 1.3 മില്യണ്‍ മുതല്‍ 2.1 മില്യണ്‍ ആളുകള്‍ക്ക് വരെ ജീവന് നഷ്ടമായേക്കാമെന്നാണ് റിപ്പോര്‍ട്ട്.
ചൈനയിലെ കുറഞ്ഞ വാക്സിനേഷന് നിരക്കുകളും ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള ആളുകളുടെ വിമുഖതയും ഉള്‍പ്പെടെ വിനയായെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ജനങ്ങളുടെ രോഗപ്രതിരോധശേഷി കുറവാണെന്നും ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈന നിര്‍മിച്ച സിനോവാകും സിനോഫോമും വളരെ മോശം വാക്സിനുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളെ കൊവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ വാക്സിനുകള്‍ക്കുള്ള ശേഷി പരിമിതമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ചൈനീസ് ജനത ആര്‍ജിച്ച കൊവിഡിനെതിരായ പ്രതിരോധശേഷി താരതമ്യേനെ ദുര്‍ബലമാണെന്നാണ് പഠനം പറയുന്നത്. സര്‍ക്കാര്‍ പുറത്തുവിടുന്നതിനേക്കാള്‍ ഇരട്ടിയിലധികം കൊറോണ കേസുകളാണ് നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രികള്‍ രോഗികളെക്കൊണ്ട് നിറഞ്ഞു. നിരവധി പേരാണ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് മരിച്ച് വീഴുന്നത്. ഇതിന്റെയെല്ലാം വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ വീഡിയോയാണ് പുറത്തു വന്നതില്‍ ഒന്ന്. കിടക്കയില്‍ സ്ഥലമില്ലാത്തതിനാല്‍ ബാക്കി രോഗികള്‍ക്ക് തറയില്‍ കിടത്തിയാണ് ചികിത്സ നല്‍കുന്നത്. ഡോക്ടര്‍മാര്‍ക്ക് നിന്ന് പരിശോധന നടത്താന്‍ പോലുമുള്ള സ്ഥലം മുറിയ്ക്കുള്ളില്‍ ഇല്ല. ഇതിന് പുറമേ ആശുപത്രിയിലെ മോര്‍ച്ചറിയിലും വരാന്തയിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ കുന്നു കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ റിപ്പോൾട്ടുകൾ പൂർണ്ണമായും നിഷേധിക്കുകയാണ് ചൈനീസ് ഗവൺമെന്റ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .