വാഷിംഗ്ടണ്‍: 2021 ജനുവരി ആറിന് നടന്ന കാപിറ്റല്‍ ആക്രമണ കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നാല് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്താന്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് ശുപാര്‍ശ.സംഭവത്തില്‍ അന്വേഷണം നടത്തിയ കോണ്‍ഗ്രസ് പാനലിന്റേതാണ് ശുപാര്‍ശകള്‍.
അതേസമയം ശുപാര്‍ശ നിയമപരമായി പ്രതീകാത്മകമാണെങ്കിലും ട്രംപടക്കം കാപിറ്റല്‍ ആക്രമണകേസില്‍ കുറ്റം ചുമത്തപ്പെട്ടവരെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ അന്തിമ തീരുമാനം ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന്റേതാണ്. ശുപാര്‍ശകള്‍ തള്ളാനും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് അധികാരമുണ്ട്. 2020 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് ജോ ബൈഡനോട് പരാജയപ്പെട്ടതോടെയാണ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റലിന് നേരെ ആക്രമണം നടത്തിയത്.
പരാജയം സമ്മതിക്കാന്‍ ട്രംപ് തയാറായിരുന്നില്ല. ബൈഡന്റെ വിജയം തള്ളാന്‍ അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനോട് ആവശ്യപ്പെട്ട ട്രംപ് കാപിറ്റലിലേക്ക് മാര്‍ച്ച് നടത്തണമെന്ന് അണികളോട് ആഹ്വാനവും ചെയ്തിരുന്നു.
ഭരണഘടന പ്രകാരമുള്ള സമാധാനപരമായ അധികാര കൈമാറ്റം തടസപ്പെടുത്താന്‍ ട്രംപ് ഉദ്ദേശിച്ചിരുന്നു എന്നതിന്റെ സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് പാനല്‍ വ്യക്തമാക്കി. ശുപാര്‍ശകള്‍ നിലവില്‍ ട്രംപിനെതിരെ സ്വതന്ത്ര അന്വേഷണം നടത്തി വരുന്ന അറ്റോണി ജനറല്‍ മെറിക് ഗാര്‍ലാന്‍ഡ് നിയോഗിച്ച പ്രത്യേക ഉപദേഷ്ടാവ് അവലോകനം ചെയ്യും.
ശുപാര്‍ശകള്‍ അംഗീകരിച്ച് ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചാല്‍ നടപടി നേരിടുന്ന യു.എസ് ചരിത്രത്തിലെ ആദ്യ മുന്‍ പ്രസിഡന്റാകും ട്രംപ്. എന്നാല്‍ ഇതിന് സങ്കീര്‍ണമായി നിരവധി നിയമനടപടികള്‍ മറികടക്കേണ്ടതുണ്ട്.
അതേ സമയം, ശുപാര്‍ശകള്‍ വ്യാജമാണെന്ന് ആരോപിച്ച ട്രംപ് 2024ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ തടയാനുള്ള ശ്രമമാണെന്ന് പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .