മസ്കറ്റ്: ബിസി ഒന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാതന നഗരത്തിന്റെ അവശിഷ്ടങ്ങൾ അൽ ദാഹിറ ഗവർണറേറ്റിൽ കണ്ടെത്തി. ദാഹിറ ഗവര്‍ണറേറ്റിലെ ധങ്ക് വിലായത്തില്‍ നടത്തിയ പുരാവസ്തു ഖനനത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്.ധങ്കിലെ ഐന്‍ ബാനി സൈദ പുരാവസ്തു സൈറ്റില്‍ പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്സോ സര്‍വകലാശാലയില്‍ നിന്നുള്ള പോളിഷ് സംഘവുമായിരുന്നു ഖനനം നടത്തിയത്. ബി.സി ഒന്നാം സഹസ്രാബ്ദത്തോളം പഴക്കമുള്ളതാണ് കണ്ടെത്തിയ സ്ഥലമെന്നാണ് അനുമാനിക്കുന്നത്.
കൈകൊണ്ട് നിര്‍മിച്ച് അലങ്കരിച്ച മണ്‍പാത്രങ്ങള്‍, ഗോവണി, പാചക സ്റ്റൗ എന്നിവയും കണ്ടെത്തിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഒരു വലിയ നഗരത്തിന്റെ തനിപ്പകര്‍പ്പാണ് കണ്ടെത്തിയിട്ടുള്ളതെന്നും ഇത് അക്കാലത്തെ സാമൂഹിക സാഹചര്യം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും വാര്‍സോ സര്‍വകലാശാലയിലെ ഡോ. പീറ്റര്‍ ബെലിന്‍സ്കി പറഞ്ഞു. പൈതൃക വിനോദസഞ്ചാര മന്ത്രാലയവും വാഴ്സ സര്‍വകലാശാലയില്‍ നിന്നുള്ള സംഘവും പുതിയ പുരാവസ്തു സൈറ്റില്‍ ഗവേഷത്തിനും പഠനങ്ങള്‍ നടത്തുന്നതിനുമായി ഖനനം നടത്തി കൊണ്ടിരിക്കുകയാണ്. ഈ സ്ഥലത്തിന് ഹജര്‍ പര്‍വതനിരകളിലെ ബാറ്റ്, ബഹ്ലൈയിലെ സലൂട്ട്, സഹമിലെ ദഹ്വ തുടങ്ങിയ പുരാവസ്തു സ്ഥലങ്ങളുമായി ചരിത്രപരമായ ബന്ധമുണ്ടെന്ന് ദാഹിറ ഗവര്‍ണറേറ്റിലെ ഹെറിറ്റേജ് ആന്‍ഡ് ടൂറിസം വകുപ്പ് ഡയറക്ടര്‍ അലി ബിന്‍ ഖമീസ് അല്‍-സുദൈരി പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കൂറ്റൻ ശ്രീ കൃഷ്ണ ക്ഷേത്രവുമായി ഇസ്കോൺ ; ഉയരുന്നത് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം.
68-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ; തിളക്കത്തിൽ മലയാളം .
ബാലിദ്വീപ് വാർഷിക കലോത്സവം .
ദി കശ്മീരി ഫയല്‍സ് നികുതി രഹിതമായി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ .
ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്
‘ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം.’ മോഹന്‍ലാല്‍
നിഴല്‍രൂപങ്ങളില്‍ ഇതള്‍ വിരിയുന്ന കലാപൂര്ണതയ്ക്ക് പദ്മശ്രീ പുരസ്കാര നിറവ്
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഗുഹാ പെയിന്റിംഗ് ഇന്തോനേഷ്യയില്‍ കണ്ടെത്തി
”മേത്തന് മണി” തിരുവനന്തപുരത്തിന്റെ അഭിമാനമായ കഥ
സംഗീത കോളേജുകൾക്ക് ലൈസൻസ് കൊടുത്ത് സൗദി .വിപ്ലവതീരുമാനത്തിന് പിന്നിൽ സൗദി രാജകുമാരൻ
കെ ജയകുമാര്‍: സമാനതകളില്ലാത്ത ഉദ്യോഗപര്‍വ്വം, പ്രതിഭയുടെ ചൈതന്യവത്തായ കലാസപര്യ
ഇന്ന് ഹാലോവീന്‍ ദിനം: ഹാലോവീനേക്കുറിച്ച് വിശദമായി അറിയാം.