Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

കള്ളപ്പണം എ രാജയുടെ സ്വത്ത് കണ്ടുകെട്ടി.

ന്യൂഡല്‍ഹി: ഡി.എം.കെ എം.പി എ. രാജയുടെ 55 കോടി രൂപയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.തമിഴ്‌നാട്ടിലെ കോയമ്ബത്തൂര്‍ ജില്ലയിലെ 45 ഏക്കര്‍ ഭൂമിയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്.

നീലഗിരി ലോക്സഭാംഗമായ രാജ 1999 മുതല്‍ 2010 വരെയുള്ള കാലയളവില്‍ 27.92 കോടി രൂപയുടെ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചുവെന്നാരോപിച്ച്‌ സി.ബി.ഐ കേസെടുത്തിരുന്നു. 2015ല്‍ റജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ രാജയും കുടുംബവും ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതേതുടര്‍ന്ന് ചെന്നൈ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

ഈ റെയ്ഡില്‍, കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് ബിനാമി കമ്ബനിയുടെ പേരില്‍ വാങ്ങിയ 55 കോടി രൂപ വിലമതിക്കുന്ന 45 ഏക്കര്‍ ഭൂമിയുടെ രേഖയും ലഭ്യമായിരുന്നു. ഈ സ്വത്താണ് ഇപ്പോള്‍ ഇ.ഡി മരവിപ്പിച്ചത്.