Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .

കാബൂള്‍: അഫ്ഗാനിസ്താനില്‍ സര്‍വകലാശാലകളില്‍ താലിബാന്‍ ഭരണകൂടം സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വനിതകള്‍ പ്രതിഷേധ പ്രകടനം നടത്തി.ഏതാനും പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

ഹിജാബ് ധരിച്ചും ചിലര്‍ മാസ്ക് ധരിച്ചുമാണ് കാബൂളില്‍ പ്രകടനം നടത്തിയത്. താലിബാന്‍ ഭരണമേറ്റതിനുശേഷം വനിതകളുടെ പരസ്യ പ്രതിഷേധം അപൂര്‍വമാണ്. കാബൂള്‍ സര്‍വകലാശാലക്കുമുന്നില്‍ സംഘടിക്കാനാണ് വനിതകള്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വന്‍ സുരക്ഷ സന്നാഹം നിലയുറപ്പിച്ചതിനാല്‍ പിന്നീട് സ്ഥലം മാറ്റുകയായിരുന്നു. താലിബാന് കീഴില്‍ പെണ്‍കുട്ടികള്‍ മൃതദേഹമാണെന്നും മനുഷ്യാവകാശം ഉറപ്പുവരുത്താന്‍ പിന്തുണക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച താലിബാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ്, സര്‍വകലാശാലകളില്‍ വനിതകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്.