Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

മയക്ക് മരുന്ന് കടത്ത്; കാശ്മീരിൽ 5 പോലീസുകാർ പിടിയിൽ .

ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ അഞ്ച് പൊലീസുകാര്‍ ഉള്‍പ്പെടെ 17 പേര്‍ അറസ്റ്റില്‍.കാശ്മീരിലെ കുപ്‌വാര ജില്ലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ കടയുടമകള്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍, കരാറുകാരന്‍ എന്നിവരു ള്‍പ്പെടുമെന്ന് കുപ്‌വാര എസ്.എസ്.പി യുഗല്‍കുമാര്‍ മാന്‍ഹാസ് പറഞ്ഞു. പ്രതികളില്‍ നിന്ന് രണ്ട് കിലോ ഹെറോയിനും പൊലീസ് പിടിച്ചെടുത്തു.

നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള കേരന്‍ സെക്ടറിലൂടെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത്. പാക് അധിനിവേശ കാശ്മീരിലെ കേരന്‍ നിവാസിയായ ഷാക്കിര്‍ അലി ഖാന്‍, മകന്‍ തംഹീദ് അഹമ്മദ് എന്നിവരാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. തുടര്‍ന്ന് ഇടനിലക്കാരിലൂടെ കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതായിരുന്നു പതിവ്. അതേസമയം നിയന്ത്രണ രേഖയ്ക്ക് സമീപം ജോലി ചെയ്യുന്ന സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് ആരോപണമുണ്ട്.

മയക്കുമരുന്ന് കേസില്‍ ഈ വര്‍ഷം കാശ്മീരിലെ അതിര്‍ത്തി ജില്ലകളിലുള്ള 161 പേര്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ കുപ്‌വാരയിലെ ഹന്ദ്വാരയില്‍ നിന്ന് സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ബി.എസ്.എഫ് സബ് ഇന്‍സ്‌പെക്ടര്‍ റൊമേഷ് കുമാറില്‍ നിന്ന് 91 ലക്ഷം രൂപയും എന്‍.ഐ.എ കണ്ടെടുത്തു.