Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.

ന്യൂഡല്‍ഹി: ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറെന്ന് ചൈന. അതിര്‍ത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.

നയതന്ത്ര, സൈനിക തലങ്ങളില്‍ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അരുണാചല്‍ പ്രദേശിലെ തവാങ് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവന.

ഡിസംബര്‍ 9നാണ് ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈന്യം ഇന്ത്യന്‍ ഭാഗത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ഒമ്ബത് സൈനികര്‍ക്ക് പരിക്കേറ്റു.

തവാങ് സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടിബറ്റന്‍ വ്യോമത്താവളങ്ങള്‍ കേന്ദ്രീകരിച്ച്‌ ചൈന ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.