കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യുകയും രാജ്യത്തിന് പുറത്ത് നിന്ന് ഔട്ട്ലെറ്റ് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അഫ്ഗാന് മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ താലിബാന് കോടതികള്‍ ഉടന്‍ വിധി പുറപ്പെടുവിക്കുമെന്ന് താലിബാന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മന്ത്രാലയം ഡയറക്ടര്‍ അബ്ദുല്‍ ഹഖ് ഹെമദ്. ഇത്തരം മാധ്യമങ്ങള്‍ ഭരണത്തിനെതിരെ കുപ്രചരണം നടത്തുകയാണെന്ന് ഹെമദ് ആരോപിച്ചു. ഇത്തരം മാധ്യമങ്ങളെ സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ട്, വിഷയം കോടതിയിലാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കോടതിയുടെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹെമദ് പറഞ്ഞു.
മാധ്യമ സ്ഥാപനത്തിന്റെ എക്സിക്യൂട്ടീവുകള്‍ക്ക് പുറത്ത് നിന്ന് പ്രവര്‍ത്തിക്കാനും ഭരണകൂടത്തിനെതിരായ പ്രചരണം പ്രോത്സാഹിപ്പിക്കാനും ഒരു നിയമവും അനുവദിക്കുന്നില്ലെന്ന് ഹെമദ് കൂട്ടിച്ചേര്‍ത്തു. താലിബാന് അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, അഫ്ഗാനിസ്ഥാനിലെ യുഎന്‍ അസിസ്റ്റന്‍സ് മിഷന് (UNAMA) തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2021 ഓഗസ്റ്റ് മുതല്‍ അഫ്ഗാനിസ്ഥാനില്‍ 200ലധികം റിപ്പോര്‍ട്ടര്‍മാര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ടു. സ്വേച്ഛാപരമായ അറസ്റ്റ്, മോശമായ പെരുമാറ്റം, ഭീഷണിപ്പെടുത്തല്‍ എന്നിവ നേരിട്ടതായാണ് റിപ്പോര്‍ട്ട്.
താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതാക്കുകയും ചെയ്തു. സൗത്ത് ഏഷ്യന്‍ മീഡിയ സോളിഡാരിറ്റി നെറ്റ്വര്‍ക്കിന്റെ (SAMSN) റിപ്പോര്‍ട്ട് അനുസരിച്ച് 45 ശതമാനത്തിലധികം പത്രപ്രവര്‍ത്തകരും തീവ്രവാദ സംഘടന അധികാരമേറ്റതിനുശേഷം രാജിവച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .