Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.

ന്യൂഡൻഹി:വിദേശ സര്‍വകലാശാലകളുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനായുള്ള കരട് മാര്‍ഗ്ഗ രേഖ യുജിസി പുറത്തിറക്കി.ഇതിനായി വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ 45 ദിവസത്തിനുള്ളില്‍ പരിഗണിച്ച്‌ യു ജി സി അനുമതി നല്‍കും. ഇങ്ങനെ യു ജി സി അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ക്യാമ്ബസുകള്‍ തുറക്കണമെന്നും കരട് മാര്‍ഗ്ഗ രേഖയില്‍ പറയുന്നു.

യുജിസി അനുമതിയോടെ മാത്രമേ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ ക്യാമ്ബസ് തുറക്കാനാകാന്‍ കഴിയൂ. രാജ്യത്ത് ആരംഭിക്കുന്ന എല്ലാ വിദേശ സര്‍വകലാശാലകള്‍ക്കും ആദ്യ ഘട്ടത്തില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അനുമതിയെന്നും യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു. അതാത് സര്‍വകലാശാലകള്‍ക്ക് സ്വന്തം പ്രവേശന പ്രക്രിയ നടപ്പാക്കാനുള്ള അനുമതിയുണ്ടാകും.