Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.

തെഹ്റാന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായ ആളെ വധശിക്ഷക്ക് വിധേയനാക്കിയതിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തടവിലാക്കിയ പ്രമുഖ നടിയെ ഇറാന്‍ വിട്ടയച്ചു.അസ്ഗര്‍ ഫര്‍ഹാദിയുടെ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ‘ദ സെയില്‍സ്മാന്‍’ ചിത്രത്തില്‍ അടക്കം വേഷമിട്ട താരാനെ അലിദൂസ്തിയെ ആണ് ജാമ്യത്തില്‍ വിട്ടതെന്ന് ഇറാന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്തുണ അറിയിച്ചും അധികാരികളുടെ അക്രമാസക്തമായ നിയന്ത്രണങ്ങലെ വിമര്‍ശിച്ചും രംഗത്തുവന്ന നിരവധി ഇറാനിയന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് അലിദൂസ്തി.