ഡെറാഡൂണ്‍: ഉത്താരാഖണ്ഡിലെ ജോശിമഠിന് പിന്നാലെ കര്‍ണപ്രയാഗിലും വിചിത്ര ഭൗമപ്രതിഭാസം. കര്ണപ്രയാഗില് 50ലേറെ വീടുകളില്‍ വിള്ളലുകള്‍ കണ്ടെത്തി.ജോശിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗരമായ കര്‍ണപ്രയാഗിലും വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ജോശിമഠിലെ മറ്റ് പ്രദേശത്തുള്ളവര്‍ ഭീതിയിലാണ്.
അതേസമയം ജോശിമഠില്‍ വിള്ളലുകളും മണ്ണിടിച്ചിലും ഉണ്ടായ പ്രദേശത്ത് ഗര്‍വാള്‍ കമ്മിഷണര്‍ സുഷീല്‍ കുമാര്‍, ദുരന്തനിവാരണ മാനേജ്മെന്റ് സെക്രട്ടറി രഞ്ജിത്ത് കുമാര്‍ എന്നിവരടങ്ങിയ ഭൗമവിദഗ്ധ സംഘം പരിശോധന നടത്തി. പ്രദേശത്ത് അടിയന്തരമായി ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോശിമഠിലെ ഗാന്ധിനഗര്‍, രവിഗ്രാം, വിഷ്ണുപ്രയാഗ് തുടങ്ങിയ പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ വലിയ ഗര്‍ത്തങ്ങളും വിള്ളലുകളും കണ്ടെത്തിയത്. തൊപൊവാനില്‍ നടക്കുന്ന എന്‍ടിപിസി തുരങ്ക നിര്‍മാണവും സംഘം വിലയിരുത്തി.
ഏതാണ്ട് 50,000 ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് കര്‍ണാപ്രയാഗ്. സമുദ്രനിരപ്പില്‍ നിന്നും 860 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം ജോഷിമഠില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണുള്ളത്. വെള്ളിയാഴ്ച ജോഷിമഠിലെ സംഭവിക്കുന്ന ഈ വിചിത്ര ഭൗമപ്രതിഭാസം പഠിക്കുന്നതിന് കേന്ദ്രം ഒരു പാനല്‍ രൂപീകരിച്ചിരുന്നു. പരിസ്ഥിതി-വനം വകുപ്പ്, കേന്ദ്ര ജല കമ്മിഷന്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, ക്ലീന്‍ ഗംഗ ദേശീയ മിഷന് തുടങ്ങിയ വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളാണ് പാനലില്‍ ഉള്ളത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.
മയക്ക് മരുന്ന് കടത്ത്; കാശ്മീരിൽ 5 പോലീസുകാർ പിടിയിൽ .