Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും ജമ്മുകാശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിനൊപ്പം രാജിവച്ച 17 സംസ്ഥാന നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലെത്തി.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ജമ്മുകാശ്‌മീരില്‍ പ്രവേശിക്കാനിരിക്കെ നേതാക്കള്‍ മടങ്ങിയെത്തിയത് കോണ്‍ഗ്രസിന് നേട്ടമായി.

ഗുലാംനബിയുടെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയില്‍ (ഡി.എ.പി) ചേര്‍ന്ന ജമ്മുകാശ്‌മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദും മുന്‍ പിസിസി അദ്ധ്യക്ഷന്‍ പീര്‍സാദ മുഹമ്മദ് സയീദും അടക്കം 17 നേതാക്കളെ

ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്വാഗതം ചെയ്‌തു. വികാരങ്ങളുടെ പേരില്‍ തിടുക്കത്തില്‍ കോണ്‍ഗ്രസ് വിട്ടതില്‍ ഖേദിക്കുന്നുവെന്ന് താരാ ചന്ദ് പറഞ്ഞു. 50 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച തങ്ങള്‍ക്ക് ഡി.എ.പിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. തെറ്റ് മനസിലാക്കി തിരികെ വന്നതാണ്.

പാര്‍ട്ടി വിട്ടവര്‍ രണ്ടുമാസത്തെ അവധിയിലായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചത്. ഇതു തുടക്കമാണെന്നും ഭാരത് ജോഡോ യാത്ര ജമ്മു കാശ്മീരിലെത്തുമ്ബോള്‍ കോണ്‍ഗ്രസ് ആശയങ്ങളും ഇന്ത്യയുടെ ഐക്യവും ആഗ്രഹിക്കുന്ന കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

അതേസമയം വിശ്വസ്‌തര്‍ തിരികെപോയത് ഗുലാം നബി ആസാദിന് തിരിച്ചടിയായി. ഗുലാംനബിയെയും തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം നിഷേധിച്ചിരുന്നു. അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമോയെന്നും വ്യക്തമല്ല. യാത്രയിലേക്ക് സമാന ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളെയും ക്ഷണിച്ചെന്നും ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്‌തി തുടങ്ങിയവര്‍ ശ്രീനഗറില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പങ്കെടുക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു.