മുംബൈ:ലോകത്തെ ഏറ്റവും പണക്കാരായ അഭിനേതാക്കളില്‍ നാലാം സ്ഥാനത്തേക്ക് ഷാരൂഖ് ഉയര്‍ന്നു. വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഡേറ്റ ട്വിറ്ററിലാണ് പട്ടിക പങ്കുവെച്ചത്.
770 ദശലക്ഷം ഡോളറിന്റെ സമ്ബത്തുമായിട്ടാണ് ഇന്ത്യയുടെ കിംഗ്ഖാന് പട്ടികയില്‍ ആദ്യ അഞ്ചില്‍ എത്തി നില്‍ക്കുന്നത്. അമേരിക്കന്‍ സ്റ്റാന്റ്അപ്പ് കൊമേഡിയനും നടനും എഴുത്തുകാരനും നിര്‍മ്മാതാവുമായ ജെറി സെയ്ന്ഫീല്ഡാണ് പട്ടികയിലെ ഒന്നാമന്. ഒരു ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്ബത്ത്. അത്രയും തന്നെ സമ്ബത്തുമായി ടെയ്ലര് പെറി രണ്ടാമതും 800 ദശലക്ഷം ഡോളറിന്റെ മൂല്യവുമായി റെസ്ളിംഗ് രംഗത്ത് നിന്നും ഹോളിവുഡിലെത്തി സൂപ്പര്‍താരമായ ഡ്വെയ്ന്‍ ജോണ്സണ് എന്ന റോക്ക് മൂന്നാമതും നില്ക്കുന്നു.
620 ദശലക്ഷം ഡോളറിന്റെ മൂല്യവുമായി ടോം ക്രൂയിസ് അഞ്ചാമതാണ്. തൊട്ടുപിന്നില്‍ ഹോളിവുഡിലെ ആക്ഷന്‍ഹീറോ ഹോങ്കോംഗ് താരം ജാക്കിചാനുണ്ട്. 520 ദശലക്ഷം ഡോളറാണ് ജാക്കിയുടെ വരുമാനം. 500 ദശലക്ഷം ഡോളറിന്റെ മൂല്യവുമായി ജോര്‍ജ്ജ് ക്ലൂണി ഏഴാമതും അത്രയും തന്നെ സമ്ബത്തുമായി റോബര്‍ട്ട് ഡി നീറോ എട്ടാമതുമുണ്ട്.
ജോണ്‍ ഏബ്രഹാമിനും ദീപികാ പദുക്കോണിനും ഒപ്പം ചെയ്ത പത്താനാണ് ഷാരൂഖിന്റേതായി ഏറ്റവും പുതിയതായി തീയറ്ററില്‍ എത്തിയിരിക്കുന്ന സിനിമ. യാഷ് രാജ് ഫിലിംസാണ് ഈ ആക്ഷന്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. സിദ്ധാര്‍ത്ഥ് ആനന്ദാണ് സംവിധായകന്. ജനുവരി 25 നാണ് സിനിമയുടെ റിലീസ്. ഓണ്‍ലൈനിലൂടെ പുറത്തുവിട്ട ട്രെയിലറിന് തന്നെ വലിയ വരവേല്‍പ്പാണ് കിട്ടിയിരിക്കുന്നത്. പത്താന് പിന്നാലെ ആറ്റ്ലീയുടെ ജവാനും രാജ്കുമാര് ഹിരാനിയുടെ ഡുന്കിയുമാണ് വരാനുള്ളത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ആർആർആറിന് രണ്ട് അന്താരാഷ്ട്ര അവാർഡ് ലഭിച്ചു.
തമിഴ് നടന് നിധീഷ് വീര കോവിഡ് ബാധിച്ച് മരിച്ചു.
Johnny Depp Jokes About Assassinating Trump, Then Apologizes
Hannah Donker talks being The Weeknd’s love interest in ‘Secrets’
Hong Kong’s Stock Market Tells the Story of China’s Growing Dominance
Trump-May Special Relationship Gets Special Treatment In The Streets of London
Could Cristiano Ronaldo really be about to leave Real Madrid?
How The Premier League Became A Dream Destination For Young Brazilians
Watch Justin Timberlake’s ‘Cry Me a River’ Come to Life in Mesmerizing Dance