ടെഹ്റാന്:രാജ്യത്തിനെതിരായി ചാരവൃത്തി നടത്തി എന്നാരോപിച്ച് ഇറാന് മുന്‍ പ്രതിരോധ വിദേശകാര്യ വകുപ്പ് സഹമന്ത്രി അലിറേസ അക്ബറിയയെ തൂക്കിലേറ്റി.ഇറാന് പരമോന്നത കോടതിയുടെ വിധി പ്രകാരമായിരുന്നു ശിക്ഷ.ബ്രിട്ടണിലെ ചാര സംഘടനയായ എം 16ന് വേണ്ടി ചാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു ആരോപണം.
എന്നാല്‍ അക്ബറിയയെ തൂക്കിലേറ്റിയത് തികച്ചും പ്രാകൃതമായ നടപടിയാണെന്നും ഇതിന് ഇറാന് മറുപടി പറയണമെന്നും ബ്രിട്ടണ് പ്രതികരിച്ചു.ബ്രിട്ടീഷ്, ഇറാന് പൗരത്വമുള്ള വ്യക്തിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയ അക്ബറിയ.വധശിക്ഷയില്‍ ഞെട്ടിപ്പോയെന്നും സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഭരണകൂടം നടത്തിയ നിഷ്ഠൂരമായ നടപടിയാണിതെന്നും സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു.
ഇറാന് സര്‍ക്കാരിനെ അനുകൂലിക്കുന്ന മാധ്യമങ്ങള്‍ അക്ബറിയയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിരുന്നു.അതില്‍ താന്‍ ബ്രിട്ടനുവേണ്ടി ചാരപ്രവര്‍ത്തി ചെയ്തു എന്ന് സമ്മതിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു.2019ലാണ് അക്ബറിയയെ ഇറാന് അറസ്റ്റ് ചെയ്തത്. ഇറാന്റെ പ്രതിരോധ മേഖലയില്‍ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു അലിറേസ അക്ബറിയ.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .