ന്യൂയോര്‍ക്ക്: യു.എന്‍ സുരക്ഷാ സമിതി പാക് തീവ്രവാദി അബ്ദുല്‍ റഹ്മാന് മാക്കിയെ ആഗോള തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തി.ലഷ്കറെ ത്വയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരന് അബ്ദുള്‍ റഹ്മാന് മക്കിയെയാണ് യുഎന്‍ രക്ഷാസമിതി ആഗോള ഭീകരനായി പ്രഖ്യാപിത്.
ലഷ്കറെ ത്വയിബ അംഗമാണ് മാക്കി. ഇയാളെ ആഗോള തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ചൈനയാണ് അതിന് തടസം നിന്നത്. ഈ സംഭവത്തില്‍ 2022 ജൂണില്‍ ഇന്ത്യ ചൈനയെ വിമര്‍ശിച്ചിരുന്നു.സിഎന്‍ബിസി റിപ്പോര്‍ട്ട് അനുസരിച്ച് ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെയും (ഐഎസ്ഐ) പാക്കിസ്ഥാന്റെയും സഹായത്തോടെ 26/11 മുംബൈ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു.
ഇതോടൊപ്പം ഭീകരാക്രമണങ്ങള്‍ക്കായി ലഷ്കറിന് വേണ്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ഫണ്ട് സ്വരൂപിക്കുന്നതിലും, അക്രമങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും തീവ്രവല്‍ക്കരിക്കുന്നതിലും ഇന്ത്യയില്‍, പ്രത്യേകിച്ച് ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും മക്കി പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
2023 ജനുവരി 16നാണ് സുരക്ഷാ സമിതിയുടെ തീവ്രവാദി പട്ടികയില്‍ അബ്ദുല്‍ റഹ്മാന് മാക്കിയെ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യയും യു.എസും മാക്കിയെ നേരത്തെ തന്നെ ആഭ്യന്തര നിയമ പ്രകാരം തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക, തീവ്രവദത്തിന് ഫണ്ട് കണ്ടെത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇയാള്‍ ഇന്ത്യയില്‍ നടപ്പാക്കിയിരുന്നു. ലശ്കറെ ത്വയിബ മേധാവി ഹാഫിസ് സഈദിന്റെ ബന്ധുവാണ് മാക്കി.
മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്ന് യുഎന്നിലെ ഇന്ത്യയുടെ മുന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.ഇന്ത്യന്‍ ജനതയെ ആക്രമിച്ചവര്‍ക്കെതിരെയുള്ള പോരാട്ടവും നീതിക്കുവേണ്ടിയുള്ള രാജ്യത്തിന്റെ ശ്രമവുമാണ് ഫലം കണ്ടതെന്നും ചൈനയുടെ ശ്രമങ്ങളെല്ലാം വ്യര്‍ത്ഥമാണെന്നും അദ്ദേഹം പറഞ്ഞു. മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും സയ്യിദ് അക്ബറുദ്ദീന്‍ ചൂണ്ടിക്കാണിച്ചു.
‘ഇന്ത്യയെ തടയാന്‍ ചൈനയ്ക്ക് കഴിയില്ലെന്ന് തെളിയിക്കുന്നതാണ് അബ്ദുള്‍ റഹ്മാന് മക്കിയെ ആഗോള ഭീകരനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്. ജനങ്ങളെ ആക്രമിച്ചവര്‍ക്കെതിരെയും ഇന്ത്യന്‍ ജനതയുടെ നീതിക്കു വേണ്ടി ഇന്ത്യ മുന്നോട്ട് വന്നു. എന്നാല്‍, അതിനെ ഞെരിച്ചമര്‍ത്താന്‍ ചൈന ശ്രമിക്കുകയാണ് ചെയ്തത്. പക്ഷെ, ചൈനയുടെ ശ്രമം വ്യര്‍ത്ഥമായി പോയി എന്നും സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .