ന്യൂഡൽഹി : ത്രിപുര, മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു.ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27 നാകും ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പ് നടക്കുക. വളരെ വേഗത്തിലുള്ള നീക്കമാണ് ലക്ഷദ്വീപ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷന് കമ്മീഷന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിങ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്ബര്‍ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ
അസം തുടക്കത്തിൽ മുൻതൂക്കം എൻ ഡി എ ക്ക്