കീവ്:യുക്രെയ്നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് അപകടം. ആഭ്യന്തരമന്ത്രിയുള്‍പ്പടെ 18 പേര് മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്ഗാര്ട്ടന് സമീപത്തായിരുന്നു അപകടം.
ഹെലികോപ്റ്റര്‍ തകരാന്‍ ഇടയാക്കിയ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് റഷ്യയുടെ പ്രതികരണവും പുറത്തുവന്നിട്ടില്ല. ഇതിന് പുറമെ സംഭവം നടക്കുമ്ബോള്‍ റഷ്യന്‍ ആക്രമണം ഉണ്ടായിരുന്നതിന്റെ സ്ഥിരീകരണവും യുക്രൈനിയന്‍ അധികൃതര്‍ പങ്കുവയ്ക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമാവും അപകട കാരണം വ്യക്തമാവുകയുള്ളൂ. അപകടത്തെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം.റെസിഡൻഷ്യൽ കെട്ടിടത്തിന്റെ നഴ്സറിക്ക് സമീപമാണ് ഹെലികോപ്റ്റർ താഴെവീണത്
“ഈ ദുരന്തസമയത്ത് നഴ്സറിയില്‍ കുട്ടികളും, ജീവനക്കാരും ഉണ്ടായിരുന്നു. ഇപ്പോള്‍ എല്ലാവരെയും ഒഴിപ്പിച്ചു. നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്” കൈവ് മേഖല ഗവര്‍ണര്‍ ഒലക്സി കുലേബ ടെലിഗ്രാമില്‍ എഴുതി. റഷ്യന്‍ ആക്രമണങ്ങളെ നേരിടാന്‍, യുക്രൈന് കഴിഞ്ഞ ആഴ്ചകളില്‍ അവരുടെ സൈന്യത്തിന് വിപുലമായ ടാങ്കുകള്‍ (ജര്‍മ്മന്‍ രൂപകല്‍പ്പനയില്‍ വന്ന ലിയോപാര്‍ഡ് മോഡല്‍) ലഭ്യമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. റഷ്യ-യുക്രൈന് യുദ്ധത്തോടുള്ള പ്രതികരണത്തിന്റെ പേരില്‍ ബെര്‍ലിന്‍ നിശിതമായി വിമര്‍ശിക്കപ്പെടുന്ന സാഹചര്യം നിലനില്‍ക്കെയാണിത്.2021 ൽ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുടെ കീഴിൽ നിയമിതനായ ആഭ്യന്തര മന്ത്രി ഡെനിസ് മൊണാസ്റ്റിർസ്കി കൊല്ലപ്പെട്ടതായി ദേശീയ പോലീസ് മേധാവി സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യ ഡെപ്യൂട്ടി, യെവ്ഹെനി യെനിൻ, മന്ത്രാലയത്തിന്റെ സംസ്ഥാന സെക്രട്ടറി എന്നിവരും മരിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .