Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.

മൊഗാദിശു: സൊമാലിയന്‍ സൈന്യവും അല്‍ഖാഇദയുമായി ബന്ധമുള്ള അല്‍ശബാബ് തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 100ലധികം തീവ്രവാദികളും ഏഴ് സൈനികരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.അടുത്തിടെ തിരിച്ചുപിടിച്ച മധ്യ സോമാലിയന്‍ നഗരമായ ഗാല്‍ക്കാഡിലെ സൈനിക താവളം ആക്രമിച്ചതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നും നൂറിലധികം അല്‍ശബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

സൈനിക താവളത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ അടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. അതേസമയം, 150ലധികം പേര്‍ കൊല്ലപ്പെട്ടതായി അല്‍ശബാബ് വക്താവ് ശൈഖ് അബു മുസാബ് പറഞ്ഞു.ഇസ്ലാമിന്റെ കർശനമായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ കേന്ദ്ര സർക്കാരിനെ താഴെയിറക്കാനും സ്വന്തം ഭരണം സ്ഥാപിക്കാനും 2006 മുതൽ സംഘം പോരാടുകയാണ്.