വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണിന് പിന്‍ഗാമിയായി ക്രിസ് ഹിപ്കിന്‍സ് നാല്പത്തിയൊന്നാമത്തെ പ്രധാനമന്ത്രിയാകും.നാല്പത്തിനാലുകാരനായ ക്രിസിനെ സഹ എം.പിമാര്‍ നോമിനേറ്റ് ചെയ്യുകയായിരുന്നു. ലേബര്‍ പാര്‍ട്ടി പ്രതിനിധിയായ അദ്ദേഹത്തിന് പാര്‍ട്ടിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇന്ന് ചേരുന്ന പാര്‍ട്ടി യോഗം അംഗീകാരം നല്‍കുന്നതോടെ അധികാരകൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങും.ഫെബ്രുവരി ഏഴിനാണ് ജസീന്ത സ്ഥാനമൊഴിയുന്നത്.2017ലാണ് ന്യൂസിലന്‍ഡിന്റെ പ്രധാനമന്ത്രിയായി ജസീന്ത അധികാരമേറ്റത്. അന്ന് അവര്‍ക്ക് 37 വയസ് മാത്രമായിരുന്നു പ്രായം. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു ജസീന്ത.
സഭാനേതാവായ ക്രിസ് വിദ്യാഭ്യാസം, പൊലീസ്, പൊതുസേവനം വകുപ്പുകളുടെ മന്ത്രിയുമാണ്. 2008ലെ തിരഞ്ഞെടുപ്പിലാണ് രിമുറ്റക മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ക്രിസ് ആദ്യമായി പാര്‍ലമെന്റംഗമായത്. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവായിരുന്ന അദ്ദേഹം 2020 ല്‍ ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തു. 2022 വരെ കൊവിഡ് പ്രതിരോധത്തില്‍ മുന്നണിപ്പോരാളിയായി.ജേഡ് മേരിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. രണ്ടാമത്തെ കുട്ടിയുടെ ജനന സമയത്ത് സീനിയര്‍ മന്ത്രിയായിരുന്ന ക്രിസ് ഹിപ്കിന്‍സ് ഭാര്യയെ ശുശ്രൂഷിക്കാനായി പ്രസവാവധി എടുത്തത് വാര്‍ത്തയായിരുന്നു.
1978 സെപ്തംബര്‍ 5ന് ഹട്ട്വാലിയിലാണ് ജനനം. ന്യൂസിലന്‍ഡ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ചിലെ ചീഫ് റിസര്‍ച്ചര്‍ ആയിരുന്നു മാതാവ് റോസ് മേരി ഹിപ്കിന്‍സ്. വെല്ലിംഗ്ടണിലെ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് പൊളിറ്റിക്സ് ആന്‍ഡ് ക്രിമിനോളജിയില്‍ ബിരുദം നേടി. 2000-2001 വര്‍ഷങ്ങളില്‍ കോളേജിലെ സ്റ്റുഡന്റ് പ്രസിഡന്റ് ആയിരുന്നു.
1997 ല്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ നടന്ന ടെറിഷ്യറി റിവ്യൂ ഗ്രീന്‍ ബില്ലിനെതിരെ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ ഒരാളായിരുന്നു ഹിപ്കിന്‍സ്. പത്ത് വര്‍ഷത്തിന് ശേഷം നടന്ന വിചാരണയില്‍ ബില്ലിനെതിരെ പ്രതിഷേധിച്ചവരെ കുറ്റവിമുക്തരാക്കുകയും അകാരണമായി തടവില്‍ വച്ചതിന് ഭരണകൂടം ക്ഷമ പറയുകയും ചെയ്തത് കൂടാതെ അറസ്റ്റിലായ 41 പേര്‍ക്കുമായി രണ്ട് ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്നും പൊലീസിന്റെ കുറ്റപത്രത്തില്‍ അക്രമാസക്തരായെന്ന പരാമര്‍ശം തെറ്റാണെന്നുമായിരുന്നു വിധി.
രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഫെഡറേഷന്റെ പോളിസി അഡ്വൈസറായും ടരനാക്കിയിലെ ടോഡ് എനര്‍ജി കമ്ബനിയില്‍ ട്രെയിനിംഗ് മാനേജരായും പ്രവര്‍ത്തിച്ചതു കൂടാതെ ട്രവര്‍ മല്ലാര്ഡിന്റെയും ഹെലന് ക്ളര്ക്കിന്റെയും ഉപദേശകനായി പാര്‍ലമെന്റിലും പ്രവര്‍ത്തിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .
വിദ്യഭ്യാസ നിഷേധം കാബൂളിൽ സ്ത്രീകളുടെ പ്രതിഷേധം ; അറസ്റ്റ് .