Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.

ലാഹോർ :കടുത്ത ഭക്ഷ്യക്ഷാമത്തിനിടെ പാക്കിസ്താനില്‍ രൂപയുടെ വില കുത്തനെ കൂപ്പുകുത്തി. ഇന്നലെ മാത്രം 24 രൂപയാണ് ഇടിഞ്ഞത്.ഇതോടെ ഭക്ഷ്യക്ഷാമം രൂക്ഷമായി. ആട്ടയുടെ വില 300 രൂപവരെയായി. ആട്ടയാണ് പ്രധാന ഭക്ഷണഇനം. കഴിഞ്ഞ ഏതാനും മാസമായി രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ തകരാറിലാണ്.ഇമ്രാന്‍ ഖാനെ ഒഴിവാക്കി പുതിയ സര്‍ക്കാര്‍ വന്നെങ്കിലും സംവിധാനങ്ങളില്‍കാര്യമായമാറ്റമൊന്നു വന്നിട്ടില്ല. ഐ.എം.എഫ് ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് വൈകുകയാണ്.പലയിടത്തും ഭക്ഷണത്തിനായിആളുകള്‍ ക്യൂവിലാണ്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ എം.പിമാരുടെ ശമ്ബളം വെട്ടിക്കുന്നതടക്കമുള്ള തീരുമാനമാണ് കൈകൊണ്ടത്.

അതേസമയം പ്രതിസന്ധി പരിഹരിക്കാനാവശ്യമായ സഹായത്തിന് അമേരിക്കയോട് പാക് സര്‍ക്കാര്‍ സഹായമഭ്യര്‍ഥിച്ചിട്ടുണ്ട്.
വൈദ്യുതിവിതരണശൃംഖലയിലുണ്ടായ തകരാറുമൂലം തിങ്കളാഴ്ച പാകിസ്താനിലെമ്ബാടും വൈദ്യുതി മുടങ്ങിയിരുന്നു. 22 കോടിയിലേറെപ്പേരാണ് ദുരിതത്തിലായത്.

കടുത്തസാമ്ബത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താന്‍, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ചന്തകളും ഷോപ്പിങ് മാളുകളും എട്ടരയ്ക്ക് അടയ്ക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കഴിഞ്ഞമാസം നടപ്പാക്കിയിരുന്നു.
പ്രതിസന്ധി കടുത്ത് രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വന്നതോടെ അമേരിക്കയോടും പാക് സര്‍ക്കാര്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.