Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഐഎസ്‌ നേതാവിനെ യു എസ് സേന കൊന്നു.

വാഷിംഗ്ടണ്‍: ഇസ്ലാമിക് സ്‌റ്റേ് മുതിര്‍ന്ന നേതാവ് ബിലാല്‍ അല്‍ സുഡാനിയെ യു.എസ് സേന ഭീകരവിരുദ്ധ പോരാട്ടത്തില്‍ വധിച്ചതായി റിപ്പോര്‍ട്ട്.നോര്‍തേണ്‍ സോമാലിയയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി.

ജനുവരി 25ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ ഉത്തരവ് പ്രകാരമായിരുന്നു ഏറ്റുമുട്ടല്‍. നിരവധി ഐഎസ്‌ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടുവെങ്കിലും ഒരു സാധാരണക്കാരന് പോലും അപായമുണ്ടായില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഐഎസ്‌ഐഎസ് ആഗോള നെറ്റ്‌വര്‍ക്കിലെ പ്രധാനികളില്‍ ഒരാളാണ് അല്‍ സുഡാനി. ആഫ്രിക്കയില്‍ ഐഎസ്‌ഐഎസിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചയാളാണ്. അഫ്ഗാനിസ്താനില്‍ അടക്കം ലോകമെമ്ബാടും സംഘടനയ്ക്ക് വേണ്ടി പണം കണ്ടെത്തുന്നതിലും പ്രധാനിയായിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സിറിയയില്‍ യു.എസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ഐഎസ്‌ഐഎസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു.