Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍.

അമൃത് ഉദ്യാന്‍ എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് പേര് മാറ്റിയിരിക്കുന്നത്.

നവീകരിച്ച അമൃത് ഉദ്യാനിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപദി മുര്‍മു ഞായറാഴ്ച നിര്‍വഹിക്കും.

‘സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിലെ ഉദ്യാനത്തിന് അമൃത് ഉദ്യാന്‍ എന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പേര് നല്‍കി’- പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രെസ് സെക്രട്ടറി നവിക ഗുപ്ത പ്രസ്താവനയില്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ
ഭരത്പൂരില്‍ കണ്ടെത്തിയത് തകര്‍ന്ന രണ്ടു വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍; ഒരു പൈലറ്റ് കൊല്ലപ്പെട്ടു, കൂട്ടിയിടി ഉണ്ടായോയെന്ന് അന്വേഷണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ