Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

കേന്ദ്ര ബഡ്ജറ്റ് – 2023

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണം, വെള്ളി, വസ്ത്രം എന്നിവയുടെ വില കുറയും. അതേസമയം, സിഗരറ്റിന്റെ ഉള്‍പ്പെടെ വില കൂടും.ഉയര്‍ന്ന മൂല്യമുള്ള ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ക്ക് രോഗരഹിതവും ഗുണമേന്മയുള്ളതുമായ നടീല്‍ വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് 2,200 കോടി മുതല്‍ മുടക്കില്‍ ആത്മനിര്‍ഭര്‍ ക്ലീന്‍ പ്ലാന്റ് പ്രോഗ്രാം ആരംഭിക്കുമെന്ന് 2022-23 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ അഗ്രികള്‍ച്ചര്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികള്‍ച്ചര്‍ ആക്‌സിലറേറ്റര്‍ ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയെ മില്ലറ്റുകളുടെ ആഗോള ഹബ് ആക്കുന്നതിന്, അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.

മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കാര്‍ഷികവായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മത്സ്യ സമ്ബദ യോജനയുടെ ഒരു പുതിയ ഉപപദ്ധതിയും 6,000 കോടി രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കും. നീളം കൂടുതലുള്ള സ്‌റ്റേപ്പിള്‍ പരുത്തിയുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്, പൊതു സ്വകാര്യ പങ്കാളിത്തം (പിപിപി) വഴി ക്ലസ്റ്റര്‍ അധിഷ്ഠിത മൂല്യ വര്‍ദ്ധനസമീപന രീതി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഇതിനു പുറമേ, മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു.വില കൂടുന്നവ:കംപ്രസ്ഡ് ബയോഗ്യാസ് ലിഥിയം അയണ്‍ ബാറ്ററി മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ ടിവി പാനലുകള്‍ ക്യാമറ ലെന്‍സ് ഇലക്‌ട്രിക് ചിമ്മിനി ഹീറ്റ് കോയില്‍ സ്മാര്‍ട്ട് വാച്ച്‌ സ്മാര്‍ട് മീറ്റര്‍ മൊബൈല്‍ ഫോണ്‍ ട്രാന്‍സ്ഫോര്‍മര്‍ മെഥനോള്‍ അസറ്റിക് ആസിഡ് ഉരുക്ക് ഉല്‍പനങ്ങള്‍ക്കുള്ള ആന്റി ഡംപിങ്ങ് എന്നിവ.ഇന്ന് ശ്രദ്ധ പിടിച്ച്‌ പറ്റിയത് സപ്തറിഷി പദ്ധതികളാണ്.അതില്‍ തന്നെ സര്‍വവും ഹരിതമാഭമാക്കാനുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയിരുന്നു. ഏഴ് മുന്‍ഗണനകളാണ് ഇതിലുണ്ടായിരുന്നത്.

ഇവയെ ഉപയോഗിച്ച്‌ അമൃതകാലത്തെ മുന്നോട്ട് നയിക്കുന്നതായിരുന്നു ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനം. അതില്‍ അഞ്ചാമത്തെ പ്രഖ്യാപനമായിരുന്നു ഹരിത വളര്‍ച്ച. എന്താണ് ഇത്.

ജീവിതത്തിനും, ജീവിത ശൈലിക്കും പരിസ്ഥിതിയെ ബന്ധപ്പെടുത്തുന്നതായിരുന്നു ഈ പ്രഖ്യാപനം. പരിസ്ഥിതിക്ക് അനുയോജ്യമായ ജീവിത ശൈലിയാണ് ധനമന്ത്രി മുന്നോട്ട് വെച്ചത്. 2070ഓടെ കാര്‍ബണ്‍ മുക്ത രാജ്യമായി മാറാനുള്ള പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയത്.

ആദ്യത്തെ പ്രധാന പ്രഖ്യാപനമായിരുന്നു ഹരിത ഹൈഡ്രജന്‍ മിഷന്‍. ഇതിനായി ബജറ്റില്‍ 19700 കോടി രൂപയാണ് അനുവദിച്ചത്. സമ്ബദ് ഘടനയെ മാറ്റിമറിച്ച്‌ കാര്‍ബണ്‍ പുറന്തള്ളന്നതില്‍ പിന്നിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫോസില്‍ ഇന്ധന ഇറക്കുമതി പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. 2030ഓടെ 5 എംഎംടി ഹരിത ഹൈഡ്രജന്‍ വര്‍ഷത്തില്‍ ഉ ല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഊര്‍ജ കൈമാറ്റത്തിന് 35000 കോടിയാണ് അനുവദിച്ചത്.

മറ്റൊന്ന് ഊര്‍ജ ശേഖരണ പ്രൊജക്ടുകളാണ്. സുസ്ഥിരമായ വികസന പാതയിലേക്ക് സമ്ബദ് ഘടനയെ നയിക്കാനുള്ള പദ്ധതിയാണിത്. ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനങ്ങളാണ് വരുന്നത്. കൂടുതല്‍ ഊര്‍ജ ശേഖരണ പദ്ധതികളും വൈകാതെ വരും.

പ്രകൃതി സ്രോതസ്സുകളില്‍ നിന്നുള്ള ഊര്‍ജ നിര്‍മാണവും ഇതില്‍ വരും. കാറ്റാടിയില്‍ നിന്നുള്ള വൈദ്യുതിയോ, സോളാര്‍ പാനലോ ഒക്കെ അടങ്ങുന്നതാണിത്. ഇത്തരമൊരു ഗ്രിഡ് ലഡാക്കില്‍ നിര്‍മിക്കും. 20700 കോടിയാണ് ഇതിനായി മുടക്കുന്നത്.

ഇതില്‍ 8300 കോടി കേന്ദ്ര സഹായമാണ്. ഗ്രീന്‍ ക്രെഡിറ്റ് പദ്ധതിയാണ് അടുത്തത്. പ്രകൃതി സംരക്ഷണ നിയമത്തിന് കീഴിലാണ് ഈ പദ്ധതി വരുന്നത്. പിഎം പ്രണാം എന്ന പദ്ധതിയും പ്രകൃത സംരക്ഷണത്തിനാണ്.

ഭൂമിയെ സംരക്ഷിക്കാനായി ഈ പദ്ധതി ഉപയോഗിക്കും. ഇത് രാസവളങ്ങളെ നിയന്ത്രിച്ച്‌ ഓര്‍ഗാനിക്കായിട്ടുള്ള വളങ്ങളെ കൂടുതലായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ്.

ഗോബര്‍ധന്‍ പദ്ധതിയും അതുപോലെ ഒന്നാണിത്. 200 ബയോഗ്യാസ് പ്ലാന്റുകള്‍, സ്ഥാപിക്കും. ഇതില്‍ 75 എണ്ണം നഗരമേഖലയിലാണ്. ക്ലസ്റ്റര്‍ കണക്കാക്കിയുള്ള 300 പ്ലാന്റുകള്‍ വേറെയും സ്ഥാപിക്കും. ഇതിനായി 10000 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് പ്രകൃതി കൃഷിയിലേക്ക് മാറാനുള്ള സഹായങ്ങള്‍ നല്‍കും. പതിനായിരം ബയോ ഇന്‍പുട് റിസോഴ്‌സ് സെന്ററുകളും രാജ്യത്താകെ തുടങ്ങും.

ദേശീയ തലത്തില്‍ വളം-കീടനാശിനി ഉല്‍പ്പാദന ശൃംഖലയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. വനവല്‍ക്കരണത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ചുവടുപിടിച്ചാണ് മിഷ്തി പദ്ധതി വരുന്നത്. കണ്ടല്‍ക്കാടുകള്‍ ഇതിന്റെ ഭാഗമായി വെച്ചുപിടിപ്പിക്കും. ഒപ്പം അവയുടെ സംരക്ഷണവും പ്രധാനപ്പെട്ടതാക്കും.

മിഷ്തി പദ്ധതിയിലൂടെ തീരപ്രദേശങ്ങളില്‍ കണ്ടല്‍ക്കാടുകള്‍ വെച്ച്‌ പിടിക്കും. എവിടെയൊക്കെ അത് സാധ്യമാകുന്നുവോ അവിടെയെല്ലാം തൊഴിലുറപ്പ് പദ്ധതിയിലൂടെ അടക്കം ഇവ വെച്ച്‌ പിടിപ്പിക്കും.

ചതുപ്പ് നിലങ്ങള്‍, ജൈവ വൈവിധ്യ മേഖലകള്‍ എന്നിവയുടെ സംരക്ഷണമാണ് അടുത്തത്. അമൃത് ദാരോഹാര്‍ എന്ന പദ്ധതിയാണ് ഇതിനുള്ളത്. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഇത് നടപ്പാക്കുക.

മലിനീകരണം വ്യാപകമാക്കുന്ന പഴയ വാഹനങ്ങള്‍ എല്ലാം റോഡില്‍ നിന്ന് പിന്‍വലിക്കും. ഇതിനായി മതിയായ ഫണ്ട് ധനമന്ത്രി വകയിരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങളാണ് പ്രധാനമായും മാറ്റുക.

ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റ് അവതരണത്തിന് പിന്നാലെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ്. സെന്‍സെക്സ് 1078 പോയിന്‍റ് ഉയര്‍ന്നു.

നിഫ്റ്റി 18,000ത്തില്‍ എത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

നടപ്പു സാമ്ബത്തിക വര്‍ഷം മൂലധന ചെലവുകള്‍ക്കായി സര്‍ക്കാര്‍ 10 ട്രില്യണ്‍ രൂപ ചെലവഴിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി അറിയിച്ചിരുന്നു. വ്യക്തിഗത ആദായനികുതിയുടെ റിബേറ്റ് പരിധി ഏഴുലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.