Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ശാരദ ചിട്ടി തട്ടിപ്പ്; നളിനി ചിദംബരത്തിന്റെ സ്വത്ത് കണ്ട് കെട്ടി.

ന്യൂഡൽഹി:ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌നേതാവുമായ പി ചിദംബരത്തിന്റെ ഭാര്യയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി.സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകകൂടിയാണ് നളിനി ചിദംബരം. നളനിയുടെ സ്വത്തുക്കള്‍ നേരത്തെ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറേറ്റ് ശ്രമം തുടങ്ങിയിരുന്നു.യുപിഎ കാലത്ത് ശാരദ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മേധാവി സുദീപ്ത സെൻ ചിട്ടി കമ്പനിയുടെ കൺസൾട്ടന്റായി നളിനി ചിദംബരത്തെയായിരുന്നു നിയമിച്ചിരുന്നത്. ശാരദ ചിട്ടി ഫണ്ട് കേസ് .

2013-ൽ 15 ലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് ആയിരക്കണക്കിന് കോടികൾ പിരിച്ചെടുത്ത് 200-ലധികം സ്വകാര്യ കമ്പനികളുടെ കൺസോർഷ്യമായ ശാരദ ഗ്രൂപ്പിൽ നിക്ഷേപിക്കുകയായിരുന്നു. ഇത് തകർന്നതോടെയാണ് സംഭവം വിവാദമാകുന്നത്.2013-ൽ സിബിഐക്ക് നൽകിയ കുറ്റസമ്മത കത്തിൽ സുദീപ്ത സെൻ ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുള്ള നിരവധി വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് കോൺഗ്രസിനും , ത്രിണമൂലിനും കുരിക്കായത്.

എന്നാല്‍ സുപ്രിം കോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ നടപടി വൈകുകയായിരുന്നു. നളനി ചിദംബരം, മുന്‍ സി പി എം എം എല്‍ എ ദേവേന്ദ്രനാഥ് ബിശ്വാസ്, അസം മന്ത്രി അഞ്ജാന്‍ ദത്ത എന്നിവരുടെ ആറ് കോടി വരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട് 600 കോടി രൂപയുടെസ്വത്തുക്കള്‍ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഈ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ഏതാണ്ട് 3000 കോടിയലധികം രൂപയുടെ തട്ടിപ്പ് നടന്ന ശാരദാ ചിട്ടിഫണ്ട് കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.