Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

പർവേസ് മുഷറഫ് അന്തരിച്ചു.

ദുബായ് : പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിരിക്കെ ദുബായിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.ഏറെ കാലമായി അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു മുഷറഫ്. പാക്ക് മാധ്യമങ്ങളാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ മുതിർന്ന നേതാവ് ഫവാദ് ഹുസൈൻ ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി, “പർവേസ് മുഷറഫ് അന്തരിച്ചു, അദ്ദേഹം ഒരു മഹാനായ വ്യക്തിയായിരുന്നു, എപ്പോഴും പാകിസ്ഥാനായിരുന്നു അദ്ദേഹത്തിന്റെ ചിന്തയും പ്രത്യയശാസ്ത്രവും. ദൈവം അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. .” പാകിസ്ഥാന്‍ സര്‍ക്കാരും അന്ത്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2001 മുതല്‍ 2008 വരെ പാകിസ്താന്‍ പ്രസിഡന്‍്റ് ആയിരുന്ന മുഷറഫ് ആറു വര്‍ഷത്തിലേറെയായി ദുബായിലാണ് താമസം. ഏറെ കാലമായി പാക് രാഷ്ട്രീയത്തില്‍ നിന്നും പുറന്തള്ളപ്പെട്ട മുഷറഫിനെതിരെ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതി അദ്ദേഹത്തെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാക് പ്രാദേശിക കോടതി മുഷറഫിനെ മുന്‍പ് വധശിക്ഷക്കും വിധിച്ചിരുന്നു. പാകിസ്ഥാനില്‍ വന്നാല്‍ ശിക്ഷിക്കപ്പെടുമെന്ന് ഭയന്ന് ഏറെ കാലമായി മുഷറഫ് ദുബായിലായിരുന്നു താമസം.

കാര്‍ഗില്‍ നുഴഞ്ഞു കയറ്റത്തിന്റെ സൂത്രധാരകനായ മുഷറഫ് അക്കാലത്തിലെ പാക് സൈനിക മേധാവിയായിരുന്നു മുഷറഫ്. പിന്നീട് പട്ടാള അട്ടിമറിയിലൂടെയാണ് പാകിസ്ഥാനില്‍ അധികാരത്തിലേറിയത്.