Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

മരട്‌ ഫ്‌ളാറ്റ്: ജനുവരി 11 ന് രാവിലെ 11 മണിക്ക് സ്‌ഫോടനം നടത്തും

മരടിലെ ഫ്‌ളാറ്റില്‍ സ്‌ഫോടനം നടത്താനുള്ള സമയം തീരുമാനിച്ചു. ജനുവരി 11 ന് രാവിലെ 11 മണിക്കാണ് സ്‌ഫോടനം നടത്തുക. ഹോളി ഫെയ്ത് രാവിലെ 11 മണിക്ക് ആദ്യം പൊളിക്കും. രാവിലെ 11.30 ന് ആല്‍ഫാ സെറിന്‍ കെട്ടിടവും പൊളിക്കും. ജനുവരി 12ന് രാവിലെ 11 മണിക്കാണ് ജെയ്ന്‍ കോറല്‍ഗാവ് പൊളിച്ച് നീക്കുക.

ഉച്ചയ്ക്ക് രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരം പൊളിച്ചു നീക്കും. സ്‌ഫോടനം നടക്കുന്ന സമയത്ത് പരിസരവാസികള്‍ നാലുമണിക്കൂര്‍ മാറിനില്‍ക്കണമെന്നും അറയിച്ചിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ തീരുമാനമായെങ്കിലും സമീപവാസികളുടെ ആശങ്ക ഇനിയും മാറിയിട്ടില്ല. ഇതു പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല