Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

വീണ്ടും ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി ;നിരവധി അപ്പുകൾക്ക്‌ പൂട്ട് വീണു .

ഡല്‍ഹി: ചൈനീസ് ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. 232 ആപ്പുകള്‍ കൂടി നിരോധിച്ചു. 138 ബെറ്റിങ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് നിരോധിച്ചത്.

ആപ്പുകളില്‍ നിന്നും പണം വായ്പയെടുത്തവര്‍ ജീവനൊടുക്കുന്ന സാഹചര്യത്തിലാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റേതാണ് നടപടി. നിലവില്‍ ആപ്പുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ ആപ്പുകള്‍ക്കാണ് നിരോധനം. ഐടി നിയമത്തിലെ സെക്ഷന്‍ 69 പ്രകാരമാണ് ഈ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്. ചൈന പോലുള്ള വിദേശ രാജ്യങ്ങളിലെ സെര്‍വറുകളിലേക്ക് ഈ ആപ്പുകള്‍ ഇന്ത്യക്കാരുടെ സെന്‍സിറ്റീവ് ഡാറ്റ കൈമാറുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ലോണ്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നതായാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്നു സംസ്ഥാനങ്ങളിലുമായി 17 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബെറ്റിങ്, ലോണ്‍ ആപ്പുകള്‍ നിരോധിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത്.