Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ഷഹാബുദ്ദീൻ ചുപ്പു ബംഗ്ലാദേശ് പ്രസിഡന്റ് .

ധാക്ക: മുന്‍ ജഡ്ജിയും സ്വാതന്ത്ര്യസമരസേനാനിയുമായ മുഹമ്മദ് ഷഹാബുദ്ദീന്‍ ചുപ്പു (74) ബംഗ്ലാദേശ് പ്രസിഡന്‍റാകും.പാര്‍ലമെന്‍റില്‍ വന്‍ ഭൂരിപക്ഷമുള്ള ഭരണകക്ഷി അവാമി ലീഗ് ചുപ്പുവിനെ പ്രസിഡന്‍റ് സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്തു.

ഏപ്രില്‍ 24നു കാലാവധി പൂര്‍ത്തിയാക്കുന്ന അബ്ദുള്‍ ഹമീദിനു പകരം ചുപ്പു പ്രസിഡന്‍റാകും. രണ്ടു തവണ പ്രസിഡന്‍റായ അബ്ദുള്‍ ഹമീദിന് ബംഗ്ലാദേശ് ഭരണഘടനപ്രകാരം മൂന്നാം തവണ പ്രസിഡന്‍റാകാനാവില്ല.

പ്രതിപക്ഷമായ ബിഎന്‍പി പ്രസിഡന്‍റ് സ്ഥാനത്തേക്ക് ആരെയും നോമിനേറ്റ് ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ ഏഴ് പാര്‍ലമെന്‍റംഗങ്ങളും കഴിഞ്ഞ വര്‍ഷം രാജിവച്ചിരുന്നു.

വടക്കുപടിഞ്ഞാറന്‍ മേഖലയിലെ പാബ്ന ജില്ലയില്‍ ജനിച്ച മുഹമ്മദ് ഷഹാബുദ്ദീന്‍ ചുപ്പു അവാമി ലീഗിന്‍റെ വിദ്യാര്‍ഥിവിഭാഗത്തിലും യുവജനവിഭാഗത്തിലും പ്രവര്‍ത്തിച്ചിരുന്നു.ചുപ്പുവിന്റെ ഭാര്യ റെബേക്ക സുൽത്താന സർക്കാരിന്റെ മുൻ ജോയിന്റ് സെക്രട്ടറിയാണ്. ദമ്പതികൾക്ക് ഒരു മകനുണ്ട്.1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ചുപ്പു 1975ല്‍ ഷേക്ക് മുജിബുര്‍ റഹ്മാന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ജയിലിലായിരുന്നു.