Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

വേലുപ്പിള്ള പ്രഭാകരൻ മരിച്ചിട്ടില്ല; അവകാശ വാദവുമായി നെടുമാരൻ.

തഞ്ചാവൂര്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് നാഷണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരന്‍.വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്നും ശരിയായ സമയത്ത് ജനങ്ങള്‍ക്ക് മുന്നിലേക്കെത്തുമെന്നും നെടുമാരന്‍ പറഞ്ഞു.

പ്രഭാകരനുമായും കുടുംബവുമായും തന്‍്റെ കുടുംബം ബന്ധം തുടരുന്നുണ്ടെന്നാണ് നെടുമാരന്‍റെ അവകാശവാദം. എന്നാല്‍ പ്രഭാകരന്‍ എവിടെയാണെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും നെടുമാരന്‍ വിശദീകരിച്ചു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് വെളിപ്പെടുത്തല്‍ നടത്തിയതെന്ന് നെടുമാരന്‍ വ്യക്തമാക്കി. പ്രഭാകരന്‍ തമിഴ് ഇഴം സംബന്ധിച്ചുള്ള പദ്ധതി ശരിയായ സമയത്ത് വിശദീകരിക്കുമെന്നും നെടുമാരന്‍ അവകാശപ്പെടുന്നു.

2009 മെയ് 18 ന് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. വേലുപ്പിള്ള പ്രഭാകരന്‍റെ മൃതദേഹം മുന്‍ സഹപ്രവര്‍ത്തകന്‍ മുരളീധരന്‍ തിരിച്ചറിഞ്ഞതായി കാണിച്ച്‌ മെയ് 19 നു ശ്രീലങ്കന്‍ സൈന്യം അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.