Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

റെയ്ഡിൽ പ്രതികരണവുമായി ബിബിസി.

ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളില്‍‍ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ നടപടികളില്‍ ഔദ്യോഗികമായി പ്രതികരിച്ച്‌ ബിബിസി.ഡല്‍ഹി, മുംബൈ ഓഫീസുകളില്‍‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥരോട് തങ്ങളുടെ ജീവനക്കാര്‍ സഹകരിക്കുന്നുണ്ടെന്നും ബിബിസി പ്രസ്താവനയിലൂടെ അറിയിച്ചു. എന്നിരുന്നാലും തങ്ങളുടെ ഉള്ളടക്കവും സേവനവും മാധ്യമപ്രവര്‍ത്തനവും മുന്‍പുള്ളത്‌ പോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി.

തുടര്‍ന്നും ഇന്ത്യയിലെ തങ്ങളുടെ കാഴ്ചക്കാരെ സേവിക്കുമെന്ന് ബിബിസി പ്രസ്താവനയിലൂടെ അറിയിച്ചു. ഓഫീസുകളില്‍‍ ചില ജീവനക്കാര്‍ ഇപ്പോഴും തുടരുകയാണ്. ആദായ നികുതി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരോട് അവര്‍ പരമാവധി സഹകരിക്കുന്നുണ്ട്. തങ്ങളുടെ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുമെന്നും ഇതെല്ലാം വളരെ പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിബിസി പ്രസ്താവനയിലൂടെ വ്യക്തമാക്കി