Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സൂര്യഗ്രഹണം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

നാളെ സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമല നട അടച്ചിടുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം. നാളെ സൂര്യഗ്രഹണമായതിനാല്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് നട തുറക്കുക. ഗ്രഹണം കഴിഞ്ഞ് 12 മണിക്ക് പൂജയ്ക്ക് വേണ്ടി നട തുറക്കുമെങ്കിലും അല്‍പ്പനേരം മാത്രമെ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് സൗകര്യം ഉണ്ടായിരിക്കുകയുള്ളു. ഗ്രഹണത്തിനുശേഷം ശുദ്ധിക്രിയ നടത്തി വീണ്ടും നട തുറക്കാന്‍ അഞ്ച് മണിക്കൂര്‍ സമയമെടുക്കും.

26 ന് തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കുന്ന ദിവസമായതിനാല്‍ വന്‍ തിരക്കാണ് ശബരിമലയില്‍ പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ പമ്പയിലും തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതില്‍ പരിമിതിയുണ്ട്. അതുകൊണ്ടാണ് നിലയ്ക്കല്‍ മുതല്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

അതോടൊപ്പം നിലക്കല്‍ ഇടത്താവളത്തിലെ വാഹന പാര്‍ക്കിംഗ് നിറഞ്ഞാല്‍ ഇടത്താവളം കേന്ദ്രീകരിച്ച് വാഹന പാര്‍ക്കിംഗിനും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പോലീസ് മേധാവി അറിയിച്ചു. സന്നിധാനത്തു തിരക്ക് കുറയുന്നത് അനുസരിച്ചു തീര്‍ഥാടകരെ ഘട്ടം ഘട്ടമായി കടത്തി വിടും.