Agriculture

Entertainment

March 23, 2023

BHARATH NEWS

Latest News and Stories

ഐ എസ് ബന്ധം ; ദക്ഷിണേന്ത്യയിലെ 60 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.

ചെന്നൈ: കോയമ്ബത്തൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ റെയ്ഡ്.കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ 60 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

തമിഴ്‌നാട്ടില്‍ മാത്രം 40 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 23 നാണ് കോയമ്ബത്തൂര്‍ ഉക്കട കോട്ടമേട് ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തുവെച്ച്‌ ജമീഷ മുബീന്‍ സഞ്ചരിച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിന് രാജ്യാന്തര ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.

മുബീന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങാന്‍ സഹായിച്ച ആറുപേരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് പ്രതികള്‍ സ്‌ഫോടകവസ്തുക്കള്‍ വാങ്ങിയതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സിറ്റി പൊലീസ് നേരത്തെ നടത്തിയ റെയ്ഡില്‍ ഇവരുടെ കേന്ദ്രത്തില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍, ഐഎസ് പതാക, ലഘുലേഖകള്‍ തുടങ്ങിയ കണ്ടെടുത്തിരുന്നു.