മുംബൈ: ശിവസേനയുടെ ഔദ്യോഗിക ചിഹ്നവും പേരും സംബന്ധിച്ച തര്‍ക്കത്തില്‍ ഉദ്ധവ് വിഭാഗത്തിന് കനത്ത തിരിച്ചടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിനെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചു. ഇനി മുതല്‍ ശിവസേനയെന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം.
ശിവസേനയുടെ നിലവിലെ ഭരണഘടനയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഔദ്യോഗിക പേരും ചിഹ്നവും ഷിന്‍ഡേ പക്ഷത്തിന് അനുവദിച്ചത്. ഉദ്ദവ് വിഭാഗം സുപ്രീംകോടതിയെ സമീപിച്ചേക്കും. ഉദ്ധവ് താക്കറെയുടെ പിതാവ് ബാല്‍താക്കറെ സ്ഥാപിച്ച പാര്‍ട്ടിയാണ് ശിവസേന.
ശിവസേനയുടെ പിളര്‍പ്പിന് വഴിവച്ച് ഏക്നാഥ് ശിന്‍ഡെയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ശിവസേനാ എംഎല്‍എമാരെ 2022 ജൂണ്‍ 20നാണ് കാണാതായത്. രാത്രിയോടെ ഒരു വിഭാഗം നേതാക്കള്‍ അപ്രത്യക്ഷമായി. 2022 ജൂണ്‍ 21- എംഎല്‍എമാര്‍ മഹാരാഷ്ട്രാ അതിര്‍ത്തികടന്ന് സൂറത്തിലെ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നു. ശിവസേനയിലെ വിമത നീക്കത്തിനെതിരെ ഉദ്ധവ് നേരിട്ട് രംഗത്തെത്തിയതോടെ പ്രശ്നം വഷളായി.
വിമത എംഎല്‍എമാരെ പ്രത്യേക വിമാനങ്ങളില്‍ 2022 ജൂണ്‍ 22 ന് ഗുവാഹത്തിയിലെത്തിച്ച് നിലപാട് കടുപ്പിച്ചു. അനുനയനീക്കങ്ങള്‍ ഫലം കാണാതെ വന്നതോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ 2022 ജൂണ്‍ 23ന് ഔദ്യോഗിക വസതി ഒഴിഞ്ഞു. രാജി വയ്ക്കരുതെന്ന് ഉദ്ദവിന് മേല്‍ ശരദ് പവാര്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലം കണ്ടില്ല.
ശിവസേനാ ബാലാസാഹേബ് എന്ന് തന്റെ ഗ്രൂപ്പിന് ഷിന്‍ഡെ വിഭാഗം പേര് നല്കി. ശിന്‍ഡെ പക്ഷത്തെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടിയുമായി ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്തെത്തി. വിമത മന്ത്രിമാരുടെ വകുപ്പുകള്‍ ഉദ്ദവ് താക്കറെ 2022 ജൂണ്‍ 26ന് എടുത്തു മാറ്റി. ഇതോടെ വിമത നീക്കം കടുപ്പിച്ച് ഷിന്‍ഡെ വിഭാഗം
വിമത എംഎല്‍എമാരോട് പാര്‍ട്ടിക്ക് വഴങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ഉദ്ദവ്താക്കറെ രംഗത്തെത്തിയതിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ക്ക് മേല്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തി. പിന്നാലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയില്‍. നേതൃത്വവുമായി ചര്‍ച്ച നടത്തി.
വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ തീരുമാനിച്ചു. പിന്നാലെ ഉദ്ദവ് വിഭാഗം ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല. ഉദ്ദവ് രാത്രി രാജി വച്ചു. പിന്നാലെ ബിജെപി പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി 2022 ജൂണ്‍ 30 ന് സത്യപ്രതിഞ്ജ ചെയ്തു. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി.
Posts Grid
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
ഇസ്ലാമിക് തീവ്രവാദ അക്രമണം; കോംഗോയിൽ നിർവധി പേരെ ചുട്ടു കൊന്നു.
അനുബന്ധ വാർത്തകൾ
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.
മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .