Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നാളെ വലയ സൂര്യഗ്രഹണം: അപൂര്‍വ്വ പ്രതിഭാസം ഈ ആകാശ വിസ്മയം

നാളെ സൂര്യഗ്രഹണം. വലയ സൂര്യഗ്രഹണം എന്ന അപൂര്‍വ്വ പ്രതിഭാസത്തിനാണ് നാളെ കേരളം സാക്ഷിയാകാന്‍ പോകുന്നത്. ആകാശത്ത് ഒരു അഗ്‌നിമോതിരം കണക്കെ സൂര്യഗ്രഹണം ദൃശ്യമാവും എന്നതാണ് വലയ സൂര്യഗ്രഹണത്തിന്റെ പ്രത്യേകത. രാവിലെ എട്ട് മണി മുതല്‍ 11 വരെയാണ് ഗ്രഹണം ദൃശ്യമാകുക. മൂന്ന് മണിക്കൂര്‍ 40 സെക്കന്‍ഡ് വരെ സൂര്യഗ്രഹണം നീളും.

കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ സൂര്യഗ്രഹണം ദൃശ്യമാകും. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാന്‍ സാധിക്കുക.

സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കരുത്. നോക്കിയാല്‍ അത് കണ്ണുകളുടെ റെറ്റിനയെ സാരമായി ബാധിക്കും. സൂര്യഗ്രഹണ സമയത്ത് അതിശക്തമായ പ്രകാശമാണ് സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്നത്. ശക്തിയേറിയ ഈ പ്രകാശം താങ്ങാന്‍ കണ്ണിന് സാധിക്കില്ല. അതുകൊണ്ടുതന്നെ സാധാരണ ടെലിസ്‌കോപ്പ്, ബൈനോക്കുലര്‍, എക്‌സ്‌റേ ഫിലിം എന്നിവ ഉപയോഗിച്ച് ഗ്രഹണം വീക്ഷിക്കരുത്.