Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ലിഥിയം ഖനനം ; കേന്ദ്രം ലേല നടപടികളിലേക്ക്.

ശ്രീനഗര്‍: കശ്മീരില്‍ കണ്ടെത്തിയ ലിഥിയം നിക്ഷേപം ലേലത്തില്‍ വെയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.കശ്മീരിലെ റിയാസി ജില്ലയില്‍ കണ്ടെത്തിയ 5.9 ദശലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപമാണ് സര്‍ക്കാര്‍ ലേലത്തില്‍ വെയ്ക്കുന്നത്. ഇതിനുള്ള നടപടികള്‍ ഈ വര്‍ഷം ജൂണ്‍ ആദ്യ പാദത്തില്‍ കേന്ദ്രം ആരംഭിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.

മറ്റേതൊരു സര്‍ക്കാര്‍ ലേലത്തേയും പോലെ, ഇതും എല്ലാവര്‍ക്കും തുറന്നുകൊടുക്കുമെന്നും എന്നാല്‍ ഒരു നിബന്ധനയുണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലിഥിയം ഇന്ത്യയില്‍ മാത്രമേ ശുദ്ധീകരിക്കപ്പെടുകയുള്ളൂവെന്നും സംസ്‌കരണത്തിനായി വിദേശത്തേക്ക് അയക്കരുതെന്നും സര്‍ക്കാര്‍ നിബന്ധന വയ്ക്കുമെന്നാണ് വിവരം.

ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മാണത്തിലെ മുഖ്യഘടകമാണ് ലിഥിയം. നിലവില്‍ ഇന്ത്യ പൂര്‍ണമായും ലിഥിയം ഇറക്കുമതി ചെയ്യുകയാണ്. 2020-21 വര്‍ഷത്തില്‍ 173 കോടി രൂപയുടെ ലിഥിയവും 8,811 കോടി രൂപയുടെ ലിഥിയം അയോണുകളുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.