Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റം കേന്ദ്രം അംഗീകരിച്ചു. മാറ്റിയത് മുഗൾ ഭരണാധികാരികളുടെ പേരുകൾ.

മുംബൈ: ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് ഛത്രപതി സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്തു.കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഈ പേര് മാറ്റല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേരുകള്‍ മാറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് എതിര്‍പ്പില്ലെന്നും അറിയിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി തീരുമാനത്തെ സ്വാഗതം ചെയ്യുകയും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ തീരുമാനം നടപ്പാക്കുകയും ചെയ്തു.ഔറംഗബാദിലെ ഛത്രപതി സംഭാജിനഗര്‍, ഒസ്മാനാബാദിലെ ധാരാശിവ് എന്നിങ്ങനെ പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി അമിത് ഷായ്ക്ക വളരെ നന്ദി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡേ ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇട് നടപ്പാക്കുകയും ചെയ്‌തെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയായിരുന്നു. വര്‍ഷങ്ങളായി ശിവസേന നേതാക്കളും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 2022 ല്‍ തന്റെ സര്‍ക്കാര്‍ തകരുന്നതിന് മുമ്ബ് മുഖ്യമന്ത്രിയായിരിക്കെ തന്റെ അവസാന മന്ത്രിസഭാ യോഗത്തില്‍ ഈ പേരുകള്‍ മാറ്റാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ ഈ തീരുമാനത്തെ ശിവസേനയുടെ സഖ്യ കക്ഷികളായ കോണ്‍ഗ്രസും എന്‍ സി പിയും എതിര്‍ത്തെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ മാറ്റാനുള്ള തീരുമാനം 2022-ല്‍ മഹാരാഷ്ട്ര മന്ത്രിസഭ പാസാക്കിയെങ്കിലും ഇത്രയും നാള്‍ കേന്ദ്രം അനുമതി നല്‍കാതിരിക്കുകയായിരുന്നു.