Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

മേഘാലയയിൽ സത്യപ്രതിജ്ഞ ഇന്ന് .

ഷില്ലോംഗ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്‌മ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. അറുപതംഗ നിയമസഭയില്‍ സാംഗ്‌മയ്ക്ക് 45 പേരുടെ പിന്തുണയുണ്ട്.പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.മേഘാലയയില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാര്‍ വരെയാകാം. 26 അംഗങ്ങളുള്ള എന്‍പിപിക്ക് മുഖ്യമന്ത്രിപദമടക്കം എട്ടു മന്ത്രിസ്ഥാനം ലഭിക്കും. യുഡിപിക്ക് രണ്ടും ബിജെപി, എച്ച്‌സ്പിഡിപി പാര്‍ട്ടികള്‍ക്ക് ഓരോ മന്ത്രിസ്ഥാനം വീതവും ലഭിക്കും.

തങ്ങളുടെ രണ്ട് എംഎല്‍എമാരെയും മന്ത്രിയാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍റാഡ് സാംഗ്‌മ വഴങ്ങിയില്ല. മേഘാലയ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.