Agriculture

Entertainment

March 25, 2023

BHARATH NEWS

Latest News and Stories

ബ്യൂട്ടി മാർക്കറ്റിലേക്ക് റിലയെൻസും .

മുംബൈ .സൗന്ദര്യ വര്‍ദ്ധക ബിസിനസിലേക്ക് ചുവടുപ്പിക്കാനൊരുങ്ങി റിലയന്‍സ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റ്റിറ എന്ന പേരില്‍ ലക്ഷ്വറി ബ്യൂട്ടി ബ്രാന്‍ഡാണ് റിലയന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.ഓണ്‍ലൈനായും, മൊബൈല്‍ ആപ്പ് മുഖാന്തരവും റിലയന്‍സിന്റെ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കും. സൗന്ദര്യ വര്‍ദ്ധക ബിസിനസ് രംഗത്തേക്ക് നൈകയാണ് റ്റിറയുടെ ഏറ്റവും വലിയ എതിരാളി.

നിലവില്‍, റിലയന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് റിറ്റയുടെ പോര്‍ട്ടല്‍ ആക്സസ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അധികം വൈകാതെ തന്നെ ഈ പോര്‍ട്ടല്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിക്കാനുള്ള ശ്രമങ്ങള്‍ റിലയന്‍സ് നടത്തുന്നുണ്ട്. ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വിജയകരമാകുന്നതോടെ, രാജ്യത്ത് ഓഫ്‌ലൈന്‍ സ്റ്റോറുകളും തുറക്കാന്‍ റിലയന്‍സ് പദ്ധതിയിടുന്നുണ്ട്.

മാര്‍ച്ച്‌ ആദ്യ വാരത്തില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് ചുവടുറപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങള്‍ റിലയന്‍സ് നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ബ്യൂട്ടി ബ്രാന്‍ഡും പുറത്തിറക്കിയത്.